മേസൺ ഗ്രീൻവുഡിന്റെ കാര്യത്തിൽ ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്. ഗ്രീൻവുഡിന്റെ കാമുകി ഉന്നയിച്ച പീഡനആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലബ് ഔദ്യോഗികമായി പ്രസ്താവനയിറക്കിയത്. ക്ലബ്ബിന്റെ പ്രസ്താവനയിലേക്ക്.
ഏതു തരത്തിലുള്ള അക്രമത്തെയും ശക്തമായി അപലപിക്കുന്നതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആവർത്തിക്കുന്നു. മുമ്പ് ആശയവിനിമയം നടത്തിയതുപോലെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മേസൺ ഗ്രീൻവുഡ് ക്ലബ്ബുമായി പരിശീലിക്കുകയോ കളിക്കുകയോ ചെയ്യില്ല.
മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക ആപ്പിലൂടെയാണ് യുണൈറ്റഡ് പ്രസ്താവനയിറക്കിയത്.ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ കാമുകി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി ഗ്രീൻവുഡ് തന്നോട് ചെയ്ത ക്രൂരത പുറംലോകത്തിനോട് വെളുപ്പെടുത്തിയത്.തിങ്കളാഴ്ച രാവിലെ ഗ്രേറ്റർ മാഞ്ചേസ്റ്ററിലെ പോലീസ് ഡിപ്പാർട്മെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
യുണൈറ്റഡ് താരങ്ങൾ എല്ലാവരും തന്നെ ഗ്രീൻവുഡിനെ സമൂഹ മാധ്യമങ്ങളിൽ അൺ ഫോളോ ചെയ്യുകയും ക്ലബ് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.