in ,

അപരാചിത കുതിപ് തുടരാൻ ഗുജറാത്ത്‌ ഇന്നിറങ്ങുന്നു.

ഇന്ന് വൈകിട്ട് 7:30 ക്ക്‌ മുംബൈ ഡി വൈ പട്ടേൽ സ്റ്റേഡിയത്തിലാണ് മത്സരം.കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തു സീസണിലെ ആദ്യ വിജയം നേടിയാണ് സൺ രൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത്‌ ടൈറ്റാൻസിനെ നേരിടാൻ ഒരുങ്ങുന്നത്.ഗുജറാത്ത്‌ ടൈറ്റാൻസ്‌ പഞ്ചാബ് കിങ്സിനെ തേവാട്ടിയുടെ ബാറ്റിംഗ് മാജിക്കിൽ മറികടന്നു കൊണ്ടാണ് ഹൈദരാബാദിനെ നേരിടാൻ എത്തുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ ഒരു മത്സരം പോലും തോൽവി രുചിക്കാത്ത ടീം ഗുജറാത്ത്‌ ടൈറ്റാൻസാണ്. ഹാർദിക് പാന്ധ്യയുടെ നേതൃതാ മികവിൽ സീസണിൽ കളിച്ച മൂന്നിൽ മൂന്നു മത്സരവും ടീം വിജയിച്ചിരുന്നു.തുടർച്ചയായ നാലാം വിജയം ലക്ഷ്യവെച്ചാണ് ഗുജറാത്ത്‌ ഇന്നിറങ്ങുന്നത്.സൺ രൈസേഴ്സ് ഹൈദരാബാദാണ് ഗുജറാത്തിന്റെ എതിരാളികൾ.

ഇന്ന് വൈകിട്ട് 7:30 ക്ക്‌ മുംബൈ ഡി വൈ പട്ടേൽ സ്റ്റേഡിയത്തിലാണ് മത്സരം.കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തു സീസണിലെ ആദ്യ വിജയം നേടിയാണ് സൺ രൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത്‌ ടൈറ്റാൻസിനെ നേരിടാൻ ഒരുങ്ങുന്നത്.ഗുജറാത്ത്‌ ടൈറ്റാൻസ്‌ പഞ്ചാബ് കിങ്സിനെ തേവാട്ടിയുടെ ബാറ്റിംഗ് മാജിക്കിൽ മറികടന്നു കൊണ്ടാണ് ഹൈദരാബാദിനെ നേരിടാൻ എത്തുന്നത്.

റാഷിദ്‌ ഖാൻ തന്റെ പഴയ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിനെതിരെ കളിക്കാൻ ഇറങ്ങുന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.രണ്ട് വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യത്തെ അഫ്‌ഘാനിസ്ഥാൻ താരമാകാൻ റാഷിദ്‌ ഖാൻ സാധിക്കും.ക്യാപ്റ്റൻ ഹാർദിക് പാന്ധ്യക്ക്‌ ഒരു സിക്സ് കൂടി നേടിയാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നൂറ് സിക്സ് സ്വന്തമാക്കാൻ സാധിക്കും.

രണ്ടാം വിജയം നേടി ഹൈദരാബാദും നാലാം വിജയം നേടി ഗുജറാത്തും ഇറങ്ങുമ്പോൾ ഇരു ടീമുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.ഗുജറാത്തിൽ മാത്യു വെയ്ഡിന് പകരം അഫ്‌ഘാൻ താരം ഗർബാസും ഹൈദരാബാദിൽ ഉമ്രാൻ മാലിക്കിന് പകരം ശ്രെയസ് ഗോപലും എത്തിയേക്കും. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

സൺറൈസേഴ്‌സ് ഹൈദരാബാദ്: 1 അഭിഷേക് ശർമ്മ, 2 കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), 3 രാഹുൽ ത്രിപാഠി, 4 നിക്കോളാസ് പൂരൻ (വി.കെ.), 5 എയ്ഡൻ മർക്രം, 6 വാഷിംഗ്ടൺ സുന്ദർ, 7 അബ്ദുൾ സമദ്, 8 റൊമാരിയോ ഷെപ്പേർഡ്, 9 ഭുവനേശ്വർ കുമാർ, 10 ഉംറാൻ മാലിക്/ശ്രെയസ് ഗോപാൽ, 11 ടി നടരാജൻ

ഗുജറാത്ത് ടൈറ്റൻസ്: 1 ശുബ്മാൻ ഗിൽ, 2 മാത്യു വെയ്ഡ് (Wk)/റഹ്മാനുള്ള ഗുർബാസ്, 3 വിജയ് ശങ്കർ, 4 അഭിനവ് മനോഹർ, 5 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 6 ഡേവിഡ് മില്ലർ, 7 രാഹുൽ തെവാട്ടിയ, 8 റാഷിദ് ഖാൻ, 9 ദർശൻ ലോക്ക്ഡെ, 10 ഫെർഗൂസൺ, 11 മുഹമ്മദ് ഷമി

AFC കപ്പ് പ്ലേ ഓഫിൽ നിന്ന് ATKMB സന്ദേശ് ജിങ്കനെ ഒഴിവാക്കി, ബ്ലാസ്റ്റേഴ്സ് വിട്ടശേഷം കഷ്ടകാലം ഒഴിയുന്നില്ല…

നെയ്മറെ തഴഞ്ഞു വിനീഷ്യസിന്റെ എംബപ്പേയുടെ പോസ്റ്റിലെ കമന്റ് ചർച്ചാവിഷയമാകുന്നു