in

LOLLOL LOVELOVE OMGOMG CryCry AngryAngry

AFC കപ്പ് പ്ലേ ഓഫിൽ നിന്ന് ATKMB സന്ദേശ് ജിങ്കനെ ഒഴിവാക്കി, ബ്ലാസ്റ്റേഴ്സ് വിട്ടശേഷം കഷ്ടകാലം ഒഴിയുന്നില്ല…

നിലവിൽ മോഹൻബഗാൻ ക്ലബ്ബിൽ ജിങ്കൻ ഒരു അഭിവാജ്യഘടകം അല്ല. ഒരു പ്രതിരോധനിര താരം എന്ന നിലയിൽ പന്ത് അടിച്ചു കളയുവാൻ അല്ലാതെ ക്രിയാത്മകമായ നീക്കങ്ങൾ മെനയുന്നതിന് അദ്ദേഹത്തിന് കഴിയുന്നില്ല. പുതിയ തലമുറയിൽ ഭാവനാസമ്പന്നമായ തലച്ചോറുള്ള യുവ പ്രതിരോധനിരക്കാർ വന്നതോടെ അദ്ദേഹത്തിൻറെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വേണ്ടി കളിച്ചു ആദ്യ എഡിഷനിൽ തന്നെ എമർജിങ് പ്ലേയർ പുരസ്കാരം സ്വന്തമാക്കിയ ചണ്ഡിഗഡ് സ്വദേശിയായ താരമായിരുന്നു സന്ദേശ് ജിങ്കൻ. അദ്ദേഹത്തിന് ഹൃദയത്തിൽ കുടിയിരുത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പടനായകനെന്ന് അദ്ദേഹത്തെ വാഴ്ത്തിയിരുന്നു.

എന്നാൽ പിന്നീട് കിരീടങ്ങൾ ലഭിക്കാത്തതുകൊണ്ട് കേരളബ്ലാസ്റ്റേഴ്സ് വിട്ടു കൊൽക്കത്ത ക്ലബ്ബിലേക്ക് ചേക്കേറുകയായിരുന്നു സന്ദേശ് ജിങ്കൻ. അതിനുശേഷം ആരാധകർ പ്രീതി കുറഞ്ഞ അദ്ദേഹത്തിന് പിന്നീട് കഷ്ടകാലമായിരുന്നു. അവിടെ നിന്ന് ക്രൊയേഷ്യയിൽ കളിക്കാൻ പോയ ജിങ്കൻ പരിക്ക് കാരണം ആയിരുന്നു കരാർ റദ്ദാക്കി തിരികെ ഇന്ത്യയിലേക്ക് വന്ന് മോഹൻ ബഗാനിൽ വീണ്ടും ചേർന്നത്.

എ എഫ് സി കപ്പ് പ്ലേ ഓഫിൽ സന്ദേശ് ജിങ്കൻ മോഹൻ ബഗാനൊപ്പം ഉണ്ടാകില്ല. താരത്തിന് പരിക്ക് ആയതിനാൽ താരത്തെ പ്ലേ ഓഫിൽ നിന്നും ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാറിന് എതിരെയാണ് മത്സരം. ഏപ്രിൽ 12നാണ് മത്സരം നടക്കേണ്ടത്. ജിങ്കന് ഗ്രൂപ്പ് ഘട്ടത്തിൽ എത്തുക ആണെങ്കിൽ അത് മുതൽ ടീമിനൊപ്പം ഉണ്ടാകുമായിരിക്കും. ഈ സീസണിൽ ജിങ്കന് പരിക്ക് സ്ഥിരം പ്രശ്നമായിരുന്നു.

സ്ഥിതിഗതികളെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ മോഹൻബഗാൻ ക്ലബ്ബിൽ ജിങ്കൻ ഒരു അഭിവാജ്യഘടകം അല്ല. ഒരു പ്രതിരോധനിര താരം എന്ന നിലയിൽ പന്ത് അടിച്ചു കളയുവാൻ അല്ലാതെ ക്രിയാത്മകമായ നീക്കങ്ങൾ മെനയുന്നതിന് അദ്ദേഹത്തിന് കഴിയുന്നില്ല. പുതിയ തലമുറയിൽ ഭാവനാസമ്പന്നമായ തലച്ചോറുള്ള യുവ പ്രതിരോധനിരക്കാർ വന്നതോടെ അദ്ദേഹത്തിൻറെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്

സുഹൈറിനെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ച തുടങ്ങി, ഗോളടിച്ചു കൂട്ടാനും മലയാളി വരുന്നു

അപരാചിത കുതിപ് തുടരാൻ ഗുജറാത്ത്‌ ഇന്നിറങ്ങുന്നു.