in

LOVELOVE

സുഹൈറിനെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ച തുടങ്ങി, ഗോളടിച്ചു കൂട്ടാനും മലയാളി വരുന്നു

അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗ് ടീം നോർത്തീസ്റ്റ് യുണൈറ്റഡ് ടീമിനുവേണ്ടി ഗോളടിച്ച് തകർക്കുന്ന മലയാളിതാരം വി പി സഹൈറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ടീമൊരുക്കത്തിൽ മലയാളി താരം വി പി സുഹൈർ പ്രധാന ലക്ഷ്യമായിരിക്കും‌‌‌.

വി പി സുഹൈറിനെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് പറഞ്ഞു. നോർത്ത് ഈസ്റ്റിന്റെ താരത്തെ സ്വന്തമാക്കുക സാധ്യമാണോ എന്നത് വ്യക്തമല്ല എന്നും എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി ശ്രമിക്കുന്നുണ്ട് എന്നും മാർക്കസ് പറഞ്ഞു.

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് ഇത് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് ഇത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ ഈ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഉന്ത്യക്ക് ആയും അരങ്ങേറ്റം നടത്തിയിരുന്നു

അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്

കുട്ടിക്കളിയല്ല ഓസിലിനെ പുറത്താക്കുമെന്ന് ഫെനർബാഷെ കാരണമിതാണ്

AFC കപ്പ് പ്ലേ ഓഫിൽ നിന്ന് ATKMB സന്ദേശ് ജിങ്കനെ ഒഴിവാക്കി, ബ്ലാസ്റ്റേഴ്സ് വിട്ടശേഷം കഷ്ടകാലം ഒഴിയുന്നില്ല…