in

LOVELOVE LOLLOL OMGOMG CryCry AngryAngry

പരിക്കേറ്റ സിപ്പോവിച്ചിന് പകരക്കാരൻ റെഡി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം….

എന്നാൽ അതോടൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഹ്ലാദം പകരുന്ന ഒരു വാർത്ത കൂടി പുറത്തുവന്നിട്ടുണ്ട് ആഹ്ലാദം എന്നതിനേക്കാൾ ഈയൊരു വാർത്ത ആശ്വാസം എന്ന് പറയുന്നതാകും കൂടുതൽ ശരി. എന്തുകൊണ്ടെന്നാൽ പരിക്കേറ്റ താരത്തിന്റെ അഭാവം പൂർണമായും പരിഹരിക്കാൻ കഴിയില്ലെങ്കിലും ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞേക്കും

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻറെ ആരാധകർ ഏറെ ആശങ്ക നിറഞ്ഞ കുറച്ചു മണിക്കൂറുകളിൽ കൂടിയായിരുന്നു കടന്നുപോയി കൊണ്ടിരുന്നത്. കഴിഞ്ഞ കുറച്ചു സീസണുകൾക്ക് ശേഷം ആദ്യമായാണ് കരുത്തുറ്റ ഒരു പ്രതിരോധനിര കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ലഭിക്കുന്നത്. ആ പ്രതിരോധ കോട്ടയുടെ അതികായൻ പരിക്കേറ്റു പുറത്തായ വാർത്ത അവർ ഞെട്ടലോടെയാണ് ശ്രവിച്ചത്.

പോയ മത്സരങ്ങളിലെല്ലാം കേരള ബ്ലാസ്റ്റേഴ്സ് അധികം ഗോൾ വഴങ്ങാതെ ഇരുന്നതിന് ഈ പ്രതിരോധ നായകൻറെ മികവ് തന്നെയാണ് യഥാർത്ഥ കാരണം. എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടെ എനെസ് സിപോവിച്ചിന്റെ ക്വാഡ്രിസെപ്‌സ് പേശിക്ക് ഗ്രേഡ് 1 നിലവാരത്തിൽ പരിക്ക് പറ്റിയിരുന്നു. അതുകൊണ്ട് അദ്ദേഹം ഒരു ചികിത്സയ്ക്കും പുനരധിവാസ പരിപാടിക്കും വിധേയനായിട്ടുണ്ട്.

എന്നാൽ അതോടൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഹ്ലാദം പകരുന്ന ഒരു വാർത്ത കൂടി പുറത്തുവന്നിട്ടുണ്ട് ആഹ്ലാദം എന്നതിനേക്കാൾ ഈയൊരു വാർത്ത ആശ്വാസം എന്ന് പറയുന്നതാകും കൂടുതൽ ശരി. എന്തുകൊണ്ടെന്നാൽ പരിക്കേറ്റ താരത്തിന്റെ അഭാവം പൂർണമായും പരിഹരിക്കാൻ കഴിയില്ലെങ്കിലും ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞേക്കും

ഈസ്റ്റ് ബംഗാൾ എസ് സി ക്ക് എതിരെയുള്ള മത്സരത്തിന് മുൻപുള്ള പരിശീലനത്തിൽ വച്ച് പരിക്കേറ്റ ഹർമൻ ജോത് ഖബ്ര പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടുണ്ട് അദ്ദേഹത്തിന് നേരത്തെ കാര്യമായ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പരിശോധനകൾക്കുശേഷം വീണ്ടും പരിശീലനം പുനരാരംഭിക്കാനും ഇന്ത്യൻ താരത്തിന് കഴിഞ്ഞു.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലുള്ള ഇന്ത്യൻ താരങ്ങളിൽ വെച്ച് ഏറ്റവും പരിചയസമ്പന്നനായ പ്രതിരോധനിര താരം ഖബ്ര തന്നെയാണ് പരിക്കേറ്റ വിദേശ താരത്തിൻറെ അഭാവത്തിൽ ആ ജോലി ചെയ്യുവാൻ നിയോഗിക്കപ്പെടുന്നത് ഹെർമൻ ജ്യോത് ഖബ്ര തന്നെയായിരിക്കും. ഇതുമൂലം മുന്നേറ്റത്തിൽ ഒരു വിദേശ താരത്തിനെ കൂടി ഇറക്കുവാൻ കഴിയും എന്നത് ഒരു അനുകൂല ഘടകമാണ്

പാകിസ്താൻ സൂപ്പർ ലീഗിന് പകരം ബംഗ്ലാദേശില്‍ (BPL) കളിക്കാൻ ഒരുങ്ങി സൂപ്പർ താരങ്ങൾ!

ബ്രസീൽ, അർജൻറീന, പോർച്ചുഗൽ ജർമ്മനി, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് വരുന്നു മിനി ലോകകപ്പ് പോരാട്ടങ്ങൾ…