ബ്രസീൽ അർജൻറീന ചിലി ഉറുഗ്വായ് പോർച്ചുഗൽ സ്പെയിൻ ഇംഗ്ലണ്ട് ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ കിടിലൻ പോരാട്ടങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിരുന്നത് ലോക കപ്പ് വേദിയിൽ മാത്രമായിരുന്നു. ലാറ്റിനമേരിക്കൻ സൗന്ദര്യത്തിന്റെയും യൂറോപ്യൻ കരുത്തിന്റെയും ബലാബലം കാണുവാനുള്ള ഏക വേദി ഫിഫ ലോകകപ്പ് ആണെന്ന് അവസ്ഥ ഇതാ മാറുകയാണ്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പോരാട്ടം കാണുവാനുള്ള വേദി കോപ്പ അമേരിക്ക ടൂർണ്ണമെൻറ് മാത്രമാണെന്നും യൂറോപ്യൻ വൻകരയിലെ കരുത്തരായ ഫുട്ബോൾ ശക്തികൾ തമ്മിലുള്ള പോരാട്ടം കാണുവാനുള്ള വേദികൾ യൂറോക്കപ്പും uefa നേഷൻസ് ലീഗും മാത്രമാണെന്ന അവസ്ഥയ്ക്കും ഇതോടെ മാറ്റം വരികയാണ്. uefa നേഷൻസ് സംയുക്ത പോരാട്ടങ്ങൾക്ക് വേദിയൊരുക്കുകയാണ്.
2024 മുതലുള്ള യുവേഫാ നാഷന്‍സ് ലീഗില്‍ കോൺമെബോളില്‍ നിന്നുള്ള പത്ത് ടീമുകള്‍ പങ്കെടുക്കുമെന്ന് ഇപ്പോൾ വരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലാറ്റിമേരിക്കന്‍ രാജ്യങ്ങളുടെ ഫിഫ റാങ്കിങ് അനുസരിച്ച് ആദ്യ ആറ് സ്ഥാനക്കാർ ലീഗ് എയിലും, 7 മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളവർ ലീഗ് ബിയിലുമായിട്ടാകും യുവേഫാ നാഷന്‍സ് ലീഗില്‍ പന്ത് തട്ടുക.
യൂറോപ്യൻ ഫുട്‌ബോൾ മേധാവികളായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്‌ബോൾ മേധാവികളായ കോൺമെബോളും അവർ തമ്മിലുള്ള ധാരണാപത്രം 2028 നീട്ടിയതോടെയാണ് ഇത്തരത്തിലൊരു വലിയ ടൂര്‍ണമെന്റിന് വഴിതെളിഞ്ഞത്. അന്താരാഷ്ട്ര സ്പോർട്സ് മാധ്യമമായ ESPN പ്രതിനിധി ഡെയ്‌ൽ ജോൺസണാണ് ഈയൊരു റിപ്പോർട്ട് ആദ്യമായി പുറത്തുകൊണ്ടുവന്നത്.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോർച്ചുഗൽ, സ്പെയിൻ, ബെൽജിയം, നെതർലൻഡ്സ്, ബ്രസീൽ അർജന്റീന, കൊളംബിയ, ഉറുഗ്വായ്, പെറു, ചിലി തുടങ്ങിയ മുൻനിര ഫുട്ബോൾ രാജ്യങ്ങൾ തമ്മിൽ ഫിഫാ ലോകകപ്പിന് പുറത്ത് മറ്റൊരു വേദിയിൽ പന്ത് തട്ടുന്ന കാഴ്ചയ്ക്കാണ് ഇനിമുതൽ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.