in

23 വര്‍ഷത്തെ കരിയറിന് വിട’, എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്

ഇതിഹാസമെന്ന് വിശേഷിപ്പിക്കുമ്പോഴും വിരമിക്കല്‍ മത്സരം ലഭിക്കാത്ത ദൗര്‍ഭാഗ്യവാന്മാരായ ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ഹര്‍ഭജന്‍. വരുന്ന സീസണില്‍ത്തന്നെ ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിന്റെ പരിശീലക സംഘത്തോടൊപ്പം ഹര്‍ഭജന്‍ എത്താനുള്ള സാധ്യതകളുമേറെ.

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ട് നാളുകളേറെയായിരുന്നെങ്കിലും അവസാന സീസണ്‍വരെ ഐപിഎല്ലില്‍ അദ്ദേഹം സജീവമായിരുന്നു. ഇന്ത്യയുടെ സുവര്‍ണ്ണകാലത്തെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും മികച്ച റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലും ഹര്‍ഭജന്‍ പങ്കാളിയായിരുന്നു.

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ട് നാളുകളേറെയായിരുന്നെങ്കിലും അവസാന സീസണ്‍വരെ ഐപിഎല്ലില്‍ അദ്ദേഹം സജീവമായിരുന്നു. ഇന്ത്യയുടെ സുവര്‍ണ്ണകാലത്തെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും മികച്ച റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലും ഹര്‍ഭജന്‍ പങ്കാളിയായിരുന്നു.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. എന്റെ 23 വര്‍ഷത്തെ യാത്ര മനോഹരവും എന്നെന്നും ഓര്‍മിക്കാനുള്ളതുമാക്കിതീര്‍ത്ത എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു’ എന്നാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചത്. ഒരു എതിരാളികള്‍ക്ക് മുന്നിലും കീഴ്‌പ്പെടാത്ത മനസുമായി കളം നിറഞ്ഞ ഹര്‍ഭജന്റെ കരിയര്‍ എല്ലാവരേക്കാളും വ്യത്യസ്തം തന്നെയാണ്. കരിയറിലെ നേട്ടങ്ങളോടൊപ്പം വലിയ വിവാദങ്ങളും സൃഷ്ടിച്ച ഹര്‍ഭജന്‍ കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചാലും പുതിയ റോളില്‍ ക്രിക്കറ്റുമായി ചേര്‍ന്ന് നില്‍ക്കുമെന്നുറപ്പ്.

Aavesham CLUB Facebook Group

103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് ഹര്‍ഭജന്റെ പേരിലുള്ളത്. ടെസ്റ്റില്‍ 25 തവണ അഞ്ച് വിക്കറ്റ് പ്രകടനവും അഞ്ച് തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഏകദിനത്തില്‍ മൂന്ന് തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായത്. ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ഹര്‍ഭജന്റെ പേരിലുണ്ട്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഹാട്രിക് നേട്ടം ഹര്‍ഭജന്റെ പേരിലാണ്. അതും കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ.2001ല്‍ റിക്കി പോണ്ടിങ്,ആദം ഗില്‍ക്രിസ്റ്റ്,ഷെയ്ന്‍ വോണ്‍ എന്നിവരെ മടക്കിയാണ് ഹര്‍ഭജന്‍ ഹാട്രിക് നേടിയത്. ഹര്‍ഭജന് ശേഷം 2006ല്‍ ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കായി ഹാട്രിക് വിക്കറ്റ് നേടിയിരുന്നു. സ്ലഡ്ജിങ്ങിന് അതേ നാണയത്തില്‍ മറുപടി പറയുന്ന ഹര്‍ഭജന്‍ സൃഷ്ടിച്ച മങ്കിഗേറ്റ് വിവാദം ഇന്നും ക്രിക്കറ്റിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ്.ഐപിഎല്ലില്‍ ശ്രീശാന്തിന്റെ കരണത്തിടിച്ച ഹര്‍ഭജന്റെ കലിപ്പന്‍ രംഗം ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നു. മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങി സിഎസ്‌കെ,കെകെആര്‍ ടീമുകളുടെ ഭാഗമാവാനും ഹര്‍ഭജനായിട്ടുണ്ട്.

163 ഐപിഎല്ലില്‍ നിന്ന് 150 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അതും 7.8 എന്ന മികച്ച ഇക്കോണമിയില്‍. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഹര്‍ഭജന്‍ സിങ്ങിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ ബൗളറാണ് ഹര്‍ഭജന്‍. കഴിഞ്ഞിടെയാണ് ആര്‍ അശ്വിന്‍ ഹര്‍ഭജനെ മറികടന്നത്. ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും ഹര്‍ഭജനാണ്. 31 വയസും 4 ദിവസവും പ്രായം ഉള്ളപ്പോഴാണ് ഹര്‍ഭജന്‍ ഈ നേട്ടത്തിലെത്തിയത്. 29 വയസും 273 ദിവസവും

ലൂണ നേടിയ ആ മൂന്നാം ഗോളിന് ഏറെ പ്രത്യേകതകളുണ്ട്, അത് പലതും തെളിയിക്കുകായായിരുന്നു…

ക്രിസ്റ്റ്യാനോയുടെ ലെവലിലാണ് അയാൾ കളിക്കുന്നതെന്ന് റയൽ പരിശീലകൻ കാർലോ ആൻസലോട്ടി…