in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണ നേടിയ ആ മൂന്നാം ഗോളിന് ഏറെ പ്രത്യേകതകളുണ്ട്, അത് പലതും തെളിയിക്കുകായായിരുന്നു…

ഇത്തരം ശൈലിയിൽ ഏതൊരു കോച്ചും ആവശ്യപ്പെടുന്ന തരം പ്ലയെർ, അതാണ് അഡ്രിയൻ ലൂണ, ഏറെ പ്രത്യേകതകളുമായി ആയിരുന്നു അയാൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. അർധരാത്രിയിൽ ബ്ലസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിലേക്ക് അഡ്രിനാലിൻ പമ്പ് ചെയ്തു കൊണ്ട് വന്ന അഡ്രിയാൻ ലൂണതന്നെയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം.

റാൻ ജമാൽ: പിച്ചിലെ സർവ മേഖലകളിലും എതിരാളികളെ തീവ്രമായി പ്രെസ്സിങ് ചെയ്യുന്ന ഫിലോസഫിയിൽ, പ്രത്യേകിച്ചും തങ്ങളുടെ പ്ളേയിങ് സ്റ്റൈലിൽ നിന്നുള്ള മാറ്റത്തിന്റെ പാതയിലേക്ക് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന ടീമുകളിൽ സാധാരണയായി കാണുന്നതാണ് ഒന്നോ രണ്ടോ ഗോളുകൾ നേടിയതിന് ശേഷം ബേസിക്സ് മറന്ന് അബദ്ധങ്ങൾ വരുത്തുക എന്നത്.

കളിക്കാരുടെ കളിയിലും തീരുമാനങ്ങളിലും മാനസികമായും ശരീരികമായും മുഴുവൻ സമയവും ഫോകസും സ്ഥിരതയും വേണ്ടത് കൊണ്ട് തന്നെ ഇത്തരം ശൈലിയിൽ ബേസിക്സ് എന്ന് പറയുന്നത് വിവിധങ്ങളാണ്. ഒന്നോ രണ്ടോ ഗോളുകൾ നേടിയതിന് ശേഷം, തങ്ങൾ സേഫ് ആണെന്ന് തോന്നുന്ന അവസരങ്ങളിൽ ബേസിക്സ് മറന്ന് വരുത്തുന്ന അത്തരം അബദ്ധങ്ങൾ അതുകൊണ്ട് തന്നെ, നാടകീയമായി എതിർ ടീമിനെ കളിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ പ്രാപ്തിയുള്ളതായിരിക്കും.

കഴിഞ്ഞ മത്സരത്തിലും അത്തരമൊരു ആവർത്തനം രണ്ടാം പകുതിയിൽ വന്നേക്കാം എന്ന സ്ഥിതിയിൽ നിന്നാണ് അഡ്രിയൻ ലൂണ എന്ന ഉറുഗ്വേയൻ താരത്തിന്റെ കൂർമത അവതരിച്ചത്. ആ മൂന്നാം ഗോളിൽ വളരെ നിശ്ചയദാർഢ്യവും ആക്രമണാത്മകതെയും തെളിഞ്ഞു കാണുന്നു. അതിലേറെ നിർണ്ണായകവുമായിരുന്നു ആ ഗോൾ.കായികമായും ബുദ്ധിപരമായും

ഇത്തരം ശൈലിയിൽ ഏതൊരു കോച്ചും ആവശ്യപ്പെടുന്ന തരം പ്ലയെർ, അതാണ് അഡ്രിയൻ ലൂണ, ഏറെ പ്രത്യേകതകളുമായി ആയിരുന്നു അയാൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. അർധരാത്രിയിൽ ബ്ലസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിലേക്ക് അഡ്രിനാലിൻ പമ്പ് ചെയ്തു കൊണ്ട് വന്ന അഡ്രിയാൻ ലൂണതന്നെയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം. കേവലം കുറച്ചു കളികൾ കൊണ്ടു തന്നെ ആരാധകരുടെ ഹൃദയം അയാൾ കീഴടക്കിക്കഴിഞ്ഞു. ഒരു ഒറ്റയാന്റെ പോരാട്ടവീര്യം അയാൾ പ്രദർശിപ്പിക്കുന്നുമുണ്ട്.

നട്ടപ്പാതിരയ്ക്ക് ആരാധകരുടെ ഹൃദയത്തിൽ അമിട്ട് പൊട്ടിക്കുന്നത് പോലെ ആയിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുടെ ഈ വർഷത്തെ ആദ്യ വിദേശ സൈനിങ്. യാതൊരു സൂചനപോലും ഇല്ലാതെ വളരെ അപ്രതീക്ഷിതമായായിരുന്നു കേരളബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചത്. അവനായിരുന്നു അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ.

ഈ സീരീസിൽ പന്ത് ധോണിയെ മറികടക്കും, അന്ന് ധോണി ആരാധകർ കൂക്കിവിളിച്ചവൻ ഇന്ന് ധോണിയുടെ റെക്കോർഡുകൾ ഓരോന്നായി മറികടക്കുന്നു…

23 വര്‍ഷത്തെ കരിയറിന് വിട’, എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്