in

LOVELOVE

ക്രിസ്റ്റ്യാനോയുടെ ലെവലിലാണ് അയാൾ കളിക്കുന്നതെന്ന് റയൽ പരിശീലകൻ കാർലോ ആൻസലോട്ടി…

“മത്സരങ്ങളിൽ വിത്യാസം വരുത്താൻ കഴിവുള്ള താരമാണ് ബെൻസെമ, നമ്മൾ അത് അത്ലേറ്റികിനെതിരെയുള്ള മത്സരത്തിൽ ഒരിക്കൽ കൂടി അത് കണ്ടതാണ്, വേഗത്തിലുള്ള മികച്ച രണ്ട് ഗോളുകൾ തന്നെ നേടി, ബെൻസെമ അതിശയിപ്പിക്കുന്ന ഫോമിലാണ്,” – എന്നാണ് കാർലോ ആൻസലോട്ടി പറഞ്ഞത്.

Ancellotti Real Madrid (1)

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, നിലവിൽ ഫുട്ബോൾ ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കുന്ന 22 കാരനായ നോർവേ യുവതാരം എർലിംഗ് ഹാലൻഡ് എന്നിവരുടെ തലത്തിലാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരീം ബെൻസെമ എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകനായ കാർലോ ആൻസലോട്ടി,

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കരീം ബെൻസെമയുടെ ചിറകിലേറിയാണ് ലോസ് ബ്ലാങ്കോസ് എന്ന റയൽ മാഡ്രിഡ്‌ കിരീടങ്ങളിലേക്ക് പ്രയാണം നടത്തുന്നത്, ഇതിനകം ഈ സീസണിൽ 20 ഗോളുകൾ നേടിയ ബെൻസെമ, നിരവധി അസിസ്റ്റുകളും തന്റെ പേരിൽ സ്വന്തമാക്കി കഴിഞ്ഞു,

Ancellotti Real Madrid (1)

“ബെൻസെമ അദ്ദേഹത്തിന്റെ ഗെയിമിൽ പന്ത് വലയിലെത്തിക്കുന്നതിൽ മികച്ച, സ്ഥിരതയുള്ള കഴിവ് കാണിക്കുന്നു, ബെൻസെമ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയോ അല്ലെങ്കിൽ എർലിംഗ് ഹാലൻഡിന്റെയോ തലത്തിലാനുള്ളത്,”

“മത്സരങ്ങളിൽ വിത്യാസം വരുത്താൻ കഴിവുള്ള താരമാണ് ബെൻസെമ, നമ്മൾ അത് അത്ലേറ്റികിനെതിരെയുള്ള മത്സരത്തിൽ ഒരിക്കൽ കൂടി അത് കണ്ടതാണ്, വേഗത്തിലുള്ള മികച്ച രണ്ട് ഗോളുകൾ തന്നെ നേടി, ബെൻസെമ അതിശയിപ്പിക്കുന്ന ഫോമിലാണ്,” – എന്നാണ് കാർലോ ആൻസലോട്ടി പറഞ്ഞത്.

ലാലിഗ പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന റയൽ മാഡ്രിഡ്‌ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനെയാണ് നേരിടുന്നത്, ഫെബ്രുവരി-മാർച്ച്‌ മാസങ്ങളിലായാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്…

23 വര്‍ഷത്തെ കരിയറിന് വിട’, എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്

അക്തറും ജയസൂര്യയും ഉൾപടുന്ന 13 പേർ തിരികെ എത്തുന്നു, കളിക്കുക ഏഷ്യാ ലയൺസിന് വേണ്ടി!