in

CryCry LOLLOL OMGOMG LOVELOVE AngryAngry

ചരിത്രം ആവർത്തിക്കുന്നു, പി എസ് ജിയെ നിർഭാഗ്യം വീണ്ടും വേട്ടയാടുന്നു…

ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം നിർഭാഗ്യങ്ങൾ സൃഷ്‌ടക്കുന്ന ആവർത്തനമാണ് ഉണ്ടാകുന്നത്. ദൗർഭാഗ്യത്തിൻറെ ചരിത്രങ്ങൾ വീണ്ടും ആവർത്തിക്കുന്നത് ഫ്രഞ്ച് ക്ലബ്ബിൻറെ ആരാധകരെ തീർത്തും നിരാശരാക്കിയിട്ടുണ്ട്. പരുക്ക് കാരണം ഇതിന് മുൻപ് നടന്ന ചാംപ്യന്‍സ് ലീഗ് സീസണുകളിൽ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീവര്‍ക്കെതിരേയുള്ള മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമായിരുന്നു. അത്തരമൊരു ആവർത്തനം ഇത്തവണയുണ്ടാവരുതെന്നാവും താരവും പിഎസ്ജിയും ആരാധക്കരും ആഗ്രഹിക്കുന്നത്.

PSG Stars

ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ് ജർമൻ ക്ലബ്ബിൻറെ സ്വപ്നങ്ങൾക്ക് മേൽ വീണ്ടും കരിനിഴൽ പടർന്നു കഴിഞ്ഞു. ഏറെ പ്രതീക്ഷകളുമായി ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനെ സമീപിച്ച അവർക്ക് അപ്രതീക്ഷിതമായാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഘട്ടത്തിൽ അവർക്ക് നേരിടുവാൻ ഉള്ളത് സ്പാനിഷ് കരുത്തനായ റയൽമാഡ്രിഡ് എഫ് സിയെ ആണ്.

ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം നിർഭാഗ്യങ്ങൾ സൃഷ്‌ടക്കുന്ന ആവർത്തനമാണ് ഉണ്ടാകുന്നത്. ദൗർഭാഗ്യത്തിൻറെ ചരിത്രങ്ങൾ വീണ്ടും ആവർത്തിക്കുന്നത് ഫ്രഞ്ച് ക്ലബ്ബിൻറെ ആരാധകരെ തീർത്തും നിരാശരാക്കിയിട്ടുണ്ട്. ഫെബ്രുവരി മാസത്തിലെ രണ്ടാം വാരത്തിൽ നടക്കുന്ന ആദ്യപാദ മത്സരത്തിൽ അവരുടെ സൂപ്പർതാരമായ നെയ്മർ ജൂനിയർ കളിക്കില്ല എന്ന് ഉറപ്പായി.

PSG Stars

നവംബര്‍ 28ന് നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തില്‍ ആങ്കിളിന് പരുക്കേറ്റ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഫെബ്രുവരി 16ന് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലാണ് പി.എസ്.ജിയും റയല്‍ മാഡ്രിഡും തമ്മിലുള്ള ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം അരങ്ങേറുന്നത്. ഏറ്റവുമൊടുവിൽ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടിലാണ് താരത്തിന് കളിക്കാൻ കഴിയില്ല എന്ന് ഉറപ്പായത്.

ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബ്ബിൻറെ കുന്തമുന ആകുവാൻ റെക്കോർഡ് പ്രതിഫലം നൽകി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്നും കൊണ്ടുവന്ന നെയ്മർ ജൂനിയർ എന്ന സൂപ്പർ താരത്തിന് ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബ്ബിനു വേണ്ടി കളിക്കാൻ കഴിയാത്തത് സമീപകാല ചരിത്രത്തിലെ ഒരു ആവർത്തനമാണ്.

പരുക്ക് കാരണം ഇതിന് മുൻപ് നടന്ന ചാംപ്യന്‍സ് ലീഗ് സീസണുകളിൽ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീവര്‍ക്കെതിരേയുള്ള മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമായിരുന്നു. അത്തരമൊരു ആവർത്തനം ഇത്തവണയുണ്ടാവരുതെന്നാവും താരവും പിഎസ്ജിയും ആരാധക്കരും ആഗ്രഹിക്കുന്നത്.

ബ്രസീലിയൻ താരത്തിനു വേണ്ടി ചെൽസി മുന്നോട്ടുവച്ച റെക്കോർഡ് ട്രാൻസ്‌ഫർ ബിഡ് പി എസ് ജി തള്ളിക്കളഞ്ഞു…

ഒന്നിലും ശ്രദിക്കാത്തവരാണ് PSG ടീമിലുള്ളവരെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്‌…