in

AngryAngry LOLLOL CryCry

മെസ്സിയുടെ കാലം കഴിഞ്ഞു, സൈഡ് ബെഞ്ചിലിരുന്ന് കളി കാണേണ്ട കിളവനാണയാൾ: രൂക്ഷ വിമർശനവുമായി ആന്റണി പീഷ്നിസെക്ക്

ലോകകപ്പിൽ അർജൻറീന ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് പോളണ്ട്, അർജൻറീന പ്രകോപിപ്പിക്കാൻ ഇപ്പോൾ മുതൽ തന്നെ പോളണ്ട് പണി തുടങ്ങി എന്നാണ് മുൻ പോളണ്ട് പരിശീലകനായ ആന്റണി പീഷ്നിസെക്ക് പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി മെസ്സി നടത്തുന്ന മോശം പ്രകടനങ്ങളെ കൂടി ഉദ്ധരിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.

Lionel Messi for PSG in UCL [Twiter]

അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്രകാരമായിരുന്നു “സത്യസന്ധമായി പറയുകയാണെങ്കിൽ, മെസിയീ കാട്ടിലെ മുത്തച്ഛനാണ്‌. ഏതാനും വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന താരമേയല്ല അദ്ദേഹമിപ്പോൾ. ലോകകപ്പിൽ താരം എന്ത് വേഷമാണ് ചെയ്യുകയെന്ന് കണ്ടറിയേണ്ട കാര്യമാണ്.” മാർക്കയോട് ആന്റണി പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുൻപുള്ള മെസിയെ പോളണ്ടിന് എതിരാളികളായി ലഭിച്ചിരുന്നെങ്കിൽ നന്നായേനെയെന്നും അദ്ദേഹം പറഞ്ഞു.

Lionel Messi for PSG in UCL [Twiter]

“ഇപ്പോഴത്തെ നിലവാരം നോക്കുബോൾ സ്‌കലോണി താരത്തെ ബെഞ്ചിൽ ഇരുത്താനുള്ള സാധ്യത കൂടുതലാണ്. സ്വീഡനിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ചെയ്‌തതു പോലൊരു വേഷം താരത്തിന് ചെയ്യാൻ കഴിയും. ഒരു സബ്സ്റ്റിറ്റ്യൂട്ടായി വന്ന അവസാനത്തെ പതിനഞ്ചോ ഇരുപതോ മിനുട്ടുകൾ കളിക്കാൻ താരത്തിനാവും.”

അതേസമയം മെസി മികച്ച പ്രകടനം നടത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. “മെസിക്കിതൊരു വമ്പൻ ലോകകപ്പ് ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഇപ്പോഴും അത്ഭുതങ്ങൾ ഉണ്ടായേക്കാം. എന്നാൽ പിഎസ്‌ജിയിൽ കാണുന്നതു വെച്ച് താരം മുൻപത്തെ മെസിയല്ല.” ആന്റണി വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ തങ്ങൾക്ക് എവിടെയാണ് പിഴച്ചു പോയതെന്ന് കരോളിസ് സ്കിന്‍കിസ് വെളിപ്പെടുത്തി…

സ്വന്തമായി ഒരു വീടു പോലുമില്ല, മുംബൈയ്ക്ക് വേണ്ടി അഴിഞ്ഞാടിയ തിലക് വർമ്മയെപ്പറ്റി അറിയാം