in

LOVELOVE LOLLOL CryCry AngryAngry OMGOMG

കഴിഞ്ഞ സീസണിൽ തങ്ങൾക്ക് എവിടെയാണ് പിഴച്ചു പോയതെന്ന് കരോളിസ് സ്കിന്‍കിസ് വെളിപ്പെടുത്തി…

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസണിൽ അദ്ദേഹത്തിന് അത്ര മധുരതരമായ ഓർമ്മകൾ ആയിരുന്നില്ല ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം സീസണിലേക്ക് എത്തിയപ്പോൾ അദ്ദേഹം ടീമിനെ മൊത്തത്തിൽ അഴിച്ചുപണിഞ്ഞു. ആദ്യ സീസണിൽ തങ്ങൾക്ക് എവിടെയാണ് പിഴച്ചു പോയത് എന്നതിനെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു അദ്ദേഹം അതിപ്പോൾ വിശദമാക്കിയിരിക്കുകയാണ്

Karolis Skinkys KBFC

കുറച്ചുകാലങ്ങളായി ആരാധകർക്ക് നിരാശ മാത്രം സമ്മാനിച്ചു കൊണ്ടിരുന്നു കേരളബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ഏവരുടേയും മനം കവരുന്ന പ്രകടനമായിരുന്നു നടത്തിയത്. ആ മികച്ച പ്രകടനത്തിനെ മനസ്സിൽ തട്ടി തന്നെ അംഗീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മറന്നില്ല. പരിശീലകനും താരങ്ങൾക്കും അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ വാരി തരുമ്പോൾ മറന്നുപോകുന്ന ഒരാളുണ്ട്. കരോളിസ് സ്കിന്‍കിസ്.

ഏറെ കൊട്ടിഘോഷിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇവിടേക്ക് എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസണിൽ അദ്ദേഹത്തിന് അത്ര മധുരതരമായ ഓർമ്മകൾ ആയിരുന്നില്ല ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം സീസണിലേക്ക് എത്തിയപ്പോൾ അദ്ദേഹം ടീമിനെ മൊത്തത്തിൽ അഴിച്ചുപണിഞ്ഞു. ആദ്യ സീസണിൽ തങ്ങൾക്ക് എവിടെയാണ് പിഴച്ചു പോയത് എന്നതിനെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു അദ്ദേഹം അതിപ്പോൾ വിശദമാക്കിയിരിക്കുകയാണ്

Karolis Skinkys KBFC

കരോളിസ് സ്കിന്‍കിസ് ” കഴിഞ്ഞ തവണ ഞങ്ങള്‍ക്ക് ഒന്നിനും സമയം ലഭിച്ചില്ല. സീസണ്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് മാത്രമാണ് ഇവിടെയെത്തിയത്. വിദേശികളെത്തുന്നത് ആദ്യ മത്സരത്തിന് മൂന്നാഴ്ച മുമ്പ് മാത്രം, കാര്യങ്ങളെല്ലാം വളരെ വേ​ഗത്തില്‍ ചെയ്യേണ്ടിവന്നു. ആരും തന്നെ പൂര്‍ണായും സീസണ് സജ്ജരായിരുന്നില്ല.

അതുകൊണ്ട് തന്നെ സീസണിലെ പ്രകടനവും മോശമായിരുന്നു. അതിനാലാണ് ഇക്കുറി വളരെ നേരത്തെ പ്രീ സീസണ്‍ തുടങ്ങിയത്. പലര്‍ക്കും അത് വിചിത്രമായി തോന്നി, എന്നാല്‍ ദൈര്‍​ഘ്യമേറിയ ഓഫ് സീസണ്‍ കളിക്കാരെ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കിയാണ് ഈ നീക്കം.

പ്രീ സീസണിനിടെ ഡ്യൂറാന്‍ഡ് കപ്പ് കളിക്കാന്‍ പോയെങ്കിലും ഞങ്ങള്‍ നിരാശയായിരുന്നു ഫലം. കൊച്ചിയില്‍ തിരിച്ചെത്തിയശേഷം പ്രീ സീസണ്‍ തുടര്‍ന്നു. അപ്പോഴും യുവതാരങ്ങള്‍ക്ക് ടീമിനൊപ്പം പരിശീലിക്കാന്‍ അവസരം ലഭിച്ചു. ദൈര്‍ഘ്യമേറിയ പ്രീ സീസണ്‍ കാരണം മാത്രമാണ് ചില താരങ്ങള്‍ ഫസ്റ്റ് ടീമില്‍ ഇടം നേടിയത്. ബിജോയ് വര്‍​ഗീസ് ഒരുദാഹരണമാണ്, കാരണം ഈ പ്രീ സീസണിനിടെ അത്രയേറെ പുരോ​ഗതി ബിജോയ് കൈവരിച്ചിരുന്നു.”

ഇന്ത്യൻ ഫുട്ബോളിനെ കൈപിടിച്ചുയർത്താൻ ഡേവിഡ് ബെക്കാം അവതരിക്കുന്നു, പരിശീലകനായേക്കുമെന്ന് വിലയിരുത്തൽ….

മെസ്സിയുടെ കാലം കഴിഞ്ഞു, സൈഡ് ബെഞ്ചിലിരുന്ന് കളി കാണേണ്ട കിളവനാണയാൾ: രൂക്ഷ വിമർശനവുമായി ആന്റണി പീഷ്നിസെക്ക്