in

സമ്മർദ്ദമില്ല, PSGയുടെ വിജയത്തിനുവേണ്ടി എല്ലാം നൽകുമെന്ന് സൂപ്പർതാരം…

ഈ വേനൽ കഥ ട്രാൻസ്ഫർ ജാലകത്തിൽ കൂടി നിരവധി സൂപ്പർതാരങ്ങളെ ടീമിലെത്തിച്ച പി എസ് ജികഖ് ഇപ്പോൾ സാവധാനം അതിൻറെ ഗുണഫലങ്ങൾ ലഭിച്ചു തുടങ്ങുകയാണ്. ടീമിലെത്തിയ താരങ്ങളെല്ലാം തന്നെ ഫ്രഞ്ച് ക്ലബ്ബിൻറെ വിജയത്തിനായി എന്തും ചെയ്യാൻ തയ്യാറാണ് എന്നത് ടീമിന് ആകെ മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് പകർന്നു നൽകിയിട്ടുണ്ട്.

PSG Stars

ഈ വേനൽ കഥ ട്രാൻസ്ഫർ ജാലകത്തിൽ കൂടി നിരവധി സൂപ്പർതാരങ്ങളെ ടീമിലെത്തിച്ച പി എസ് ജിക്ക് ഇപ്പോൾ സാവധാനം അതിൻറെ ഗുണഫലങ്ങൾ ലഭിച്ചു തുടങ്ങുകയാണ്. വിജയങ്ങളും ബഹുമാനവും അർഹിക്കുന്ന ക്ലബ്ബിന് താൻ എല്ലാം നൽകുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഗോൾകീപ്പർ ജിയാൻലൂജി ഡോണാരുമ്മ അടുത്തിടെ പറഞ്ഞു.

ഫ്രഞ്ച് ലീഗ് വമ്പൻമാരിൽ നിന്ന് തനിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും ആശയവിനിമയ വിടവ് നികത്താൻ ഫ്രഞ്ച് പഠിക്കുകയാണെന്നും ഡോണാരുമ്മ വെളിപ്പെടുത്തി. 22 കാരനായ തന്റെ നിർഭയ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചത് ഇങ്ങനെ ആയിരുന്നു. ഏത് എതിർപ്പിനെയും നേരിടാനുള്ള ‘ബലം’ ഇത് തനിക്ക് നൽകുന്നുവെന്ന് ആയിരുന്നു.

PSG Stars

“ഞാൻ എപ്പോഴും ഒരു ഗോൾകീപ്പർ ആകാൻ ആഗ്രഹിച്ചു, എനിക്ക് സമ്മർദ്ദം അനുഭവപ്പെടുന്നില്ല, ഇതാണ് എന്റെ ശക്തി. ചെറുപ്പത്തിൽ പോലും ഞാൻ അത് നന്നായി കൈകാര്യം ചെയ്തത് എനിക്ക് ഒരു നേട്ടം നൽകി, 16-ാം വയസ്സിൽ സാൻ സിറോയിൽ കളിക്കുന്നത് ഒട്ടും എളുപ്പമല്ല, പക്ഷേ ഞാൻ എപ്പോഴും ശാന്തത പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്.” – പിഎസ്ജി മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിൽ ഡോണാരുമ്മ പറഞ്ഞു.

പി‌എസ്‌ജിയിൽ എത്തിയതിന് ശേഷം കുറച്ച് കളി സമയമാണ് ലഭിച്ചതെങ്കിലും, ക്ലബ്ബിൽ താൻ സന്തോഷവാനാണെന്നും ടീം അവസരം നൽകുമ്പോഴെല്ലാം തൻറെ എല്ലാം നൽകുമെന്നും ഡോണാരുമ്മ ഊന്നിപ്പറഞ്ഞു.

“ഞാൻ എന്നെത്തന്നെ നന്നായി മനസ്സിലാക്കുന്നു. ഞാൻ പാരീസിൽ സന്തുഷ്ടനാണ്, ഒരു മാറ്റവും ഉണ്ടായിട്ടില്ല, ടീമിനൊപ്പം, ക്ലബ്ബിനൊപ്പം, ഇവിടെയുള്ള എല്ലാവരുമായും ഞാൻ സുഖത്തിലാണ്. ആരാധകർ എന്നെ നന്നായി സ്വാഗതം ചെയ്തു, ഞാൻ അവർക്ക് വളരെയധികം നന്ദി പറയുന്നു, വിജയങ്ങളും ബഹുമാനവും അർഹിക്കുന്ന ഈ അഭിമാനകരമായ ജേഴ്‌സിക്കായി ഞാൻ എപ്പോഴും എന്റെ ഏറ്റവും മികച്ചത് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.” ഇങ്ങനെ ആയിരുന്നു അദ്ദേഹം പറഞ്ഞത്

കോഹ്‌ലിയെ പുറത്താക്കിയത് തന്നെയാണ്: ഗാംഗുലിയുടെ വെളിപ്പെടുത്തൽ

ക്രിസ്റ്റ്യാനോയല്ല, റയലിന്റെ ഏറ്റവും മികച്ച ട്രാൻസ്ഫർ പെരെസ് പറഞ്ഞത് ഈ താരത്തിന്റേതാണെന്നു വോൾക് സ്ട്രോത്…