in

LOVELOVE AngryAngry LOLLOL OMGOMG CryCry

ക്രിസ്റ്റ്യാനോയല്ല, റയലിന്റെ ഏറ്റവും മികച്ച ട്രാൻസ്ഫർ പെരെസ് പറഞ്ഞത് ഈ താരത്തിന്റേതാണെന്നു വോൾക് സ്ട്രോത്…

എന്നാൽ 2009-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെക്കാൾ, 2014-ൽ ബയേൺ മ്യൂണികിൽ നിന്ന് റയൽ സ്വന്തമാക്കിയ ടോണി ക്രൂസിന്റെ ട്രാൻസ്ഫറാണ് റയൽ മാഡ്രിഡിന്റെ ‘നൂറ്റാണ്ടിന്റെ ട്രാൻസ്ഫർ’ എന്ന് റയൽ പ്രസിഡന്റായ ഫ്ലോറന്റീനോ പെരെസ് വിശേഷിപ്പിച്ചതെന്ന് ടോണി ക്രൂസിന്റെ ഏജന്റായ വോൾക് സ്ട്രോത് അഭിപ്രായപ്പെട്ടു.

Florentino Perez calling Cristiano Ronaldo and Jose Mourinho [MailOnline sport]

ലോകഫുട്ബോളിൽ എന്നും തങ്ങളുടെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ റയൽ മാഡ്രിഡ്‌ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്, 13 തവണ ചാമ്പ്യൻസ് ലീഗ് കിരീടവും 34 തവണ ലാലിഗ കിരീടങ്ങളുമടക്കം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബ്‌ തങ്ങളാണെന്നു തെളിയിക്കാൻ പോന്ന നേട്ടങ്ങളാണ് റയൽ മാഡ്രിഡിന് പറയാനുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ സൂപ്പർ താരത്തിന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ റയൽ മാഡ്രിഡ്‌ ക്ലബ്ബിനൊപ്പമുള്ള കാലഘട്ടമാണ് – 4 UCL, 4 ബാലൻ ഡി ഓർ, 2 ഫിഫ ദി ബെസ്റ്റ് തുടങ്ങിയ നേട്ടങ്ങൾ കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ 438 മത്സരങ്ങളിൽ നിന്ന് 451ഗോളുകളാണ് റയൽ മാഡ്രിഡിന് വേണ്ടി നേടിയിട്ടുള്ളത്.

Florentino Perez calling Cristiano Ronaldo and Jose Mourinho [MailOnline sport]

എന്നാൽ 2009-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെക്കാൾ, 2014-ൽ ബയേൺ മ്യൂണികിൽ നിന്ന് റയൽ സ്വന്തമാക്കിയ ടോണി ക്രൂസിന്റെ ട്രാൻസ്ഫറാണ് റയൽ മാഡ്രിഡിന്റെ ‘നൂറ്റാണ്ടിന്റെ ട്രാൻസ്ഫർ’ എന്ന് റയൽ പ്രസിഡന്റായ ഫ്ലോറന്റീനോ പെരെസ് വിശേഷിപ്പിച്ചതെന്ന് ടോണി ക്രൂസിന്റെ ഏജന്റായ വോൾക് സ്ട്രോത് അഭിപ്രായപ്പെട്ടു.

“മികച്ച ജീവിതകഥയുള്ള അവിശ്വസനീയമാംവിധം മനോഹരമായ വ്യക്തിയാണ് പെരെസ്, എന്തുകൊണ്ടാണ് ടോണി ക്രൂസിന്റെ ട്രാൻസഫർ റയൽ മാഡ്രിഡിന്റെ നൂറ്റാണ്ടിന്റെ ട്രാൻസ്ഫർ ആയതെന്ന് അദ്ദേഹം എന്നോട് വിശദീകരിച്ചു പറഞ്ഞു.” – എന്നാണ് വോൾക് സ്ട്രോത് പറഞ്ഞത്.

toni kroos included in real madrid

അതേസമയം 2014-ൽ ബയേൺ മ്യൂണിക് ടോണി ക്രൂസിന് കരാർ നൽകാൻ മടിച്ചുനിന്നതോടെയാണ് റയൽ മാഡ്രിഡ്‌ പൊന്നും വില കൊടുത്ത് ടോണി ക്രൂസിനെ സ്വന്തമാക്കുന്നത്. ഇന്ന് ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച മധ്യനിരക്കാരിൽ ഒരാളായി ടോണി ക്രൂസ് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

സമ്മർദ്ദമില്ല, PSGയുടെ വിജയത്തിനുവേണ്ടി എല്ലാം നൽകുമെന്ന് സൂപ്പർതാരം…

അയാക്സല്ല, PSG നേരിടേണ്ടത് ലിവർപൂളിനെയാണെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്…