in , ,

ഐപിഎല്ലിനുമില്ല..?; ബുമ്രയുടെ കാര്യത്തിൽ മുംബൈ ഇന്ത്യൻസിന് നെഞ്ചിടിപ്പിക്കുന്ന വാർത്ത

ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലാണ്. ടി20 ലോകകപ്പ് അടക്കം നിരവധി നിർണായക മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. എന്നാൽ താരം പരിക്കിൽ നിന്നും പതിയെ മോചിതനായെന്നും താരം ഐപിഎല്ലിലൂടെ തന്റെ തിരിച്ച് വരവ് നടത്തുമെന്നും കുറച്ച് ദിവസങ്ങൾക്ക് റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലാണ്. ടി20 ലോകകപ്പ് അടക്കം നിരവധി നിർണായക മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. എന്നാൽ താരം പരിക്കിൽ നിന്നും പതിയെ മോചിതനായെന്നും താരം ഐപിഎല്ലിലൂടെ തന്റെ തിരിച്ച് വരവ് നടത്തുമെന്നും കുറച്ച് ദിവസങ്ങൾക്ക് റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ലഭ്യമാവുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ബുമ്രയ്ക്ക് ഐപിഎല്ലും കളിയ്ക്കാൻ സാധിക്കില്ല എന്നാണ്. കരുതിയതിലും ഏറെ ഗുരുതരമാണ് ബുംറയുടെ പരിക്കെന്നും താരത്തിന് ഐപിഎൽ അടക്കം പല മത്സരങ്ങളും നഷ്ടമാവുമെന്നാണ് പുതിയ റിപോർട്ടുകൾ. ബിസിസിഐയെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ബുംറ അവസാനമായി കളിച്ചത്. പിന്നീട് പരിക്കിന്റെ പിടിയിലായ താരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിൽ കുറച്ചാഴ്ചകൾക്ക് മുമ്പ് ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ താരത്തിന് ഇപ്പോഴും പഴയ പരിക്ക് വേട്ടയാടുന്നുവെന്ന് പ്രാമുഖ കായിക മാധ്യമമായ ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു.അതിനാൽ തന്നെ ഐപിഎല്‍ കളിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ ക്ലിയറന്‍സും താരത്തിന് നല്‍കിയിട്ടില്ല.

ബുമ്രയുടെ പരിക്ക് വെല്ലുവിളിയാകുന്നത് മുംബൈ ഇന്ത്യൻസിനെ മാത്രമല്ല, ഇന്ത്യൻ ദേശീയ ടീമിനെ കൂടിയാണ്. ഐപിഎല്ലിന് ശേഷം ഏകദിന ലോകകപ്പും ഇന്ത്യയിൽ വെച്ച് നടക്കുന്നുണ്ട്. ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കുന്തമുനയാണ് ബുംറ.

അത്തരത്തിലുള്ള ബുമ്രയുടെ നിലവിലെ മെഡിക്കൽ റിപ്പോർട്ട് മുംബൈ ഇന്ത്യൻസ് ആരാധകരെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ബുമ്രയെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകാനുള്ള തീവ്ര ശ്രമത്തിലാണ് മെഡിക്കൽ അംഗംങ്ങൾ.

content highlights: jasprith bumrah injury update

തോറ്റു; പക്ഷെ ഇവാൻ ആശാൻ ചെയ്തത് മറ്റൊരു വമ്പൻ മണ്ടത്തരം

റഫറി ചതിച്ചു? ബ്ലാസ്റ്റേഴ്സിന് വമ്പൻ പണി കിട്ടാൻ കാരണം വെളിപ്പെടുത്തി ആശാൻ..