in , , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

തോറ്റു; പക്ഷെ ഇവാൻ ആശാൻ ചെയ്തത് മറ്റൊരു വമ്പൻ മണ്ടത്തരം

പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയെങ്കിലും ലീഗിലെ അവസാന മത്സരത്തിൽ വിജയം നേടാൻ കേരളാ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെടുകയിരുന്നു. തോറ്റെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിരുന്നു.

പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയെങ്കിലും ലീഗിലെ അവസാന മത്സരത്തിൽ വിജയം നേടാൻ കേരളാ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെടുകയിരുന്നു. തോറ്റെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിരുന്നു.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനേക്കാൾ ബ്ലാസ്റ്റേഴ്സിനെ ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്നലത്തെ മത്സരത്തിൽ ഉക്രൈനിയൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്നിയ്ക്ക് ലഭിച്ച മഞ്ഞക്കാർഡാണ്. ഇന്നലെ മഞ്ഞക്കാർഡ് ലഭിച്ചതോടെ നോക്ക്ഔട്ട് മത്സരത്തിൽ അദ്ദേഹത്തിന് സസ്‌പെൻഷൻ മൂലം കളിക്കാനാവില്ല.

ഐഎസ്എല്‍ നിയമം അനുസരിച്ച് 4,7,9 എന്നിങ്ങനെ മഞ്ഞക്കാര്‍ഡുകള്‍ കണ്ടാല്‍ അടുത്ത മല്‍സരത്തില്‍ പുറത്തിരിക്കണം.പ്രാഥമിക ഘട്ടത്തില്‍ ഇവാന്റെ ഏഴാമത്തെ മഞ്ഞക്കാര്‍ഡാണിത്. ഇതോടെ താരത്തിന് ബെംഗളൂരുവിനെതിരായുള്ള നോക്ക്ഔട്ട് മത്സരം നഷ്ടമാവും.

ഇന്നലെത്തെ മത്സരത്തിലെ വിജയിച്ചിരുന്നെങ്കിൽ പോയ്ന്റ്റ് പട്ടികയിൽ ചലനമുണ്ടാക്കാനോ മറ്റ് മാറ്റങ്ങളുണ്ടാക്കാനോ ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നില്ല. പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കാത്ത മത്സരത്തിൽ ഇവാൻ കലിയുഷ്‌നിയെ പോലെ ആറ് മഞ്ഞക്കാർഡുകൾ വാങ്ങി ഡെയ്ഞ്ചർ സോണിലുള്ള ഒരു താരത്തെ കലിപ്പിക്കാനിരിക്കിയ ഇവാൻ ആശാന്റെ നീക്കമാണ് പലരും ചോദ്യംചെയ്യുന്നത്.

ബെംഗളുരുവിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് ജീവൻമരണ പോരാട്ടത്തിനിറങ്ങുമ്പോൾ കലിയുഷ്‌നിയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തലവേദനയാവും. ഇവിടെയാണ് കലിയുഷ്‌നിയെ കലിപ്പിക്കാനുള്ള ആശാന്റെ നീക്കത്തിനെതിരെ ആരാധകർ ചോദ്യമുയർത്തുന്നത്.

content highlights: big mistake by ivan vukomanovic

അടി ചോദിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്? വിദേശ സൂപ്പർ താരം ഇനി പ്ലേഓഫ് കളിക്കില്ല..

ഐപിഎല്ലിനുമില്ല..?; ബുമ്രയുടെ കാര്യത്തിൽ മുംബൈ ഇന്ത്യൻസിന് നെഞ്ചിടിപ്പിക്കുന്ന വാർത്ത