in

ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്ലാതെ ടീം ഓഫ് ദി വീക്ക്‌, മുംബൈ സിറ്റിയുടെ ആധിപത്യം?

ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക്‌ 14-ന്റെ ടീം ഓഫ് ദി വീക്ക് ഇലവൻ പുറത്തുവിട്ടിട്ടുണ്ട്. മുംബൈ സിറ്റി എഫ്സി പരിശീലകൻ ഡെസ് ബക്കിങ്ഹാമിനെ പരിശീലകനായി നിയമിച്ച ടീമിലും മുംബൈ സിറ്റി താരങ്ങളുടെ ആധിപത്യമാണ് കാണാനാവുക.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ സീസൺ മുന്നോട്ടു പോകവേ മാച്ച് വീക്ക്‌ 14 പിന്നിട്ടപ്പോൾ മുൻനിര ടീമുകളെല്ലാം പ്ലേ ഓഫ് സ്ഥാനം നേടാനുള്ള പോരാട്ടത്തിലാണ്.

ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക്‌ 14-ന്റെ ടീം ഓഫ് ദി വീക്ക് ഇലവൻ പുറത്തുവിട്ടിട്ടുണ്ട്. മുംബൈ സിറ്റി എഫ്സി പരിശീലകൻ ഡെസ് ബക്കിങ്ഹാമിനെ പരിശീലകനായി നിയമിച്ച ടീമിലും മുംബൈ സിറ്റി താരങ്ങളുടെ ആധിപത്യമാണ് കാണാനാവുക.

ഗോൾകീപ്പറായി മുംബൈ സിറ്റി താരം ലചൻപ ഇടം നേടിയപ്പോൾ, ഡിഫെൻസ് ലൈനിൽ നിം ഡോർജീ(ഹൈദരാബാദ് എഫ്സി), മെഹതാബ് സിങ് (മുംബൈ സിറ്റി എഫ്സി), ആകാശ് സങ്വാൻ (ചെന്നൈയിൻ സിറ്റി എഫ്സി) എന്നിവരാണ് ഇടം പിടിച്ചത്.

മിഡ്‌ഫീൽഡ് നിരയിൽ ബിപിൻ സിങ് (മുംബൈ സിറ്റി എഫ്സി), സോൾ ക്രിസ്പോ (ഒഡിഷ എഫ്സി), റിതിക് ദാസ് (ജംഷഡ്പൂര് എഫ്സി), ബർതലോമിയോ ഓഗ്ബച്ച(ഹൈദരാബാദ് എഫ്സി) എന്നിവർ സ്ഥാനം നേടി.

മുന്നേറ്റനിരയിൽ പെരേര ഡയസ് (മുംബൈ സിറ്റി എഫ്സി), ശിവശക്തി (ബാംഗ്ലൂരു എഫ്സി), ഡീഗോ മൗറിസിയോ (ഒഡിഷ എഫ്സി) എന്നിവരാണ് സ്ഥാനം പിടിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക് 14 ഇലവൻ ഇതാ..

ബ്ലാസ്റ്റേഴ്സ് തകർന്നടിഞ്ഞ മാച്ച് വീക്കിലെ മത്സരങ്ങളുടെ വിശദാംശങ്ങൾ ഇതാ..

ലെസ്‌കോയുടെ പേരിൽ ഒഴികഴിവ് പറയാനാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ