in ,

LOVELOVE OMGOMG

പന്തിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം..

ഇന്ന് നടക്കാനിരിക്കുന്ന ദക്ഷിണ ആഫ്രിക്ക ഇന്ത്യ ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിൽ റിഷബ്‍ പന്തിനെ കാത്തിരിക്കുന്നത് അഭിമാനനേട്ടം. സാക്ഷാൽ മഹേന്ദ്ര സിങ് ധോണിക്കോ കോഹ്ലിക്കോ സാധിക്കാത്ത ഒരു അപൂർവനേട്ടമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. എന്താണ് ആ നേട്ടമെന്ന് നമുക്ക് പരിശോധിക്കാം.

Dhoni and Pant

ഇന്ത്യയിൽ വെച്ച് ദക്ഷിണ ആഫ്രിക്കക്കെതിരെ ട്വന്റി ട്വന്റി പരമ്പര നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്നാ നേട്ടമാണ് പന്തിനെ കാത്തിരിക്കുന്നത്. ഇതിന് മുന്നേ രണ്ട് തവണയാണ് ഇന്ത്യ ദക്ഷിണ ആഫ്രിക്കയുമായി ഇന്ത്യയിൽ വെച്ച് ട്വന്റി ട്വന്റി പരമ്പര കളിച്ചത്.2015 ലായിരുന്നു ആദ്യത്തെ പരമ്പര.

മൂന്നു മത്സരങ്ങൾ അടങ്ങിയതായിരുന്നു പരമ്പര. ധോണിയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യ ഡ്യൂ പ്ലസ്സസിന്റെ കീഴിലുള്ള ദക്ഷിണ ആഫ്രിക്കയോട് മൂന്നിൽ രണ്ട് മത്സരങ്ങളും പരാജയപെട്ട് പരമ്പര അടിയറവു വെച്ച്.ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു.

2019 ലായിരുന്നു രണ്ടാമത്തെ പരമ്പര.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചപ്പോൾ രണ്ടാമത്തെ മത്സരം ഇന്ത്യ വിജയിക്കുകയും മൂന്നാമത്തെ മത്സരം ദക്ഷിണ ആഫ്രിക്ക വിജയിക്കുകയും ചെയ്തു. അന്ന് വിരാട് കോഹ്ലിയായിരുന്നു ഇന്ത്യൻ നായകൻ.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് അഞ്ചു മത്സരങ്ങളുടെ പരമ്പരയാണ്. ആദ്യത്തെ രണ്ട് മത്സരം ദക്ഷിണ ആഫ്രിക്ക വിജയിച്ചപ്പോൾ അടുത്ത രണ്ട് മത്സരം ഇന്ത്യ വിജയിച്ചു. ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ പന്തിന് ദക്ഷിണ ആഫ്രിക്കക്കെതിരെ ഇന്ത്യയിൽ വെച്ച് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനാവം.

ഫുട്ബോൾ ഫെഡറേഷനെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ പരിശീലകനും..

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി.