in , ,

LOVELOVE

ഹോർമിപാം ഇന്ത്യൻ ക്യാമ്പിലേക്ക് എത്താൻ സാധ്യതകളേറുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ നിര താരം റൂയിവ ഹോർമിപാം ഇന്ത്യൻ ക്യാമ്പിലേക്ക് എത്താനുള്ള സാധ്യതകൾ സജീവമാകുന്നു.പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാവോ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ നിര താരം റൂയിവ ഹോർമിപാം ഇന്ത്യൻ ക്യാമ്പിലേക്ക് എത്താനുള്ള സാധ്യതകൾ സജീവമാകുന്നു.പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാവോ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഹോർമിപാമും ഹൈദരാബാദ് എഫ് സിയുടെ നിഖിൽ പൂജാരിയും ഇന്ത്യയുടെ സാധ്യത ടീമിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ബ്ലാസ്റ്റേഴ്‌സിനും ഹൈദരാബാദ് എഫ് സി ക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നും മാർക്കസ് കൂട്ടിച്ചേർക്കുന്നു.

പക്ഷെ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൻ അരങ്ങൊരുങ്ങിയാൽ ഇരു താരങ്ങളും ടീമിൽ ഇടംപിടിച്ചേക്കില്ല. ഇന്ത്യൻ പരിശീലകൻ സ്റ്റിമാകിന് സൗഹൃദ മത്സരത്തിന് കുറച്ചു ദിവസം മുന്നേയെങ്കിലും ക്യാമ്പിൽ ചേരാൻ സന്നദ്ധരായ കളിക്കാരായാണ് ആവശ്യമെന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം പരിക്കേറ്റ പുറത്തായ സുനിൽ ചേത്രിക്കും ആഷിക് കുരുണിയൻ പകരം ഹോർമിപാം ടീമിലേക്കെത്തുമെന്ന് കരുതിയെങ്കിലും ഡാനിഷ് ഫാറൂഖ് അൻവർ അലിയുമാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഗ്ലാൻ മാർട്ടിനസിനും, സുരേഷ് വാങ്ഞ്ചത്തിനും പരിക്കേറ്റതിനെ തുടർന്നാണ് ഹോർമിപാമിൻ ഇന്ത്യൻ ടീമിലെക്കുള്ള വാതിലുകൾ തുറക്കപ്പെടുന്നത്.

അവൻ എന്നും രാജാവ് തന്നെയായിരുന്നു…

ഇന്ത്യ – പാക് – ഓസ്ട്രേലിയ ത്രിരാഷ്ട്ര പരമ്പരയ്ക്ക് അരങ്ങുണരുന്നു..