in

LOVELOVE

അവൻ എന്നും രാജാവ് തന്നെയായിരുന്നു…

അവൻ എന്നും രാജാവ് തന്നെയായിരുന്നു എന്ന് വിരാട് കോഹ്ലിയെ പറ്റി മനസ്സ് തുറന്നു മുൻ സഹ താരം പ്രദീപ് സാഗ്വാൻ .കോഹ്ലി ക്യാപ്റ്റനായിരുന്ന അണ്ടർ -19 ടീമിലെ താരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അവൻ എന്നും രാജാവ് തന്നെയായിരുന്നു എന്ന് വിരാട് കോഹ്ലിയെ പറ്റി മനസ്സ് തുറന്നു മുൻ സഹ താരം പ്രദീപ് സാഗ്വാൻ .കോഹ്ലി ക്യാപ്റ്റനായിരുന്ന അണ്ടർ -19 ടീമിലെ താരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

വിരാട് എന്നും താൻ ഒരു രാജാവ് ആണെന്ന് എന്നാ മനോഭാവം വെച്ചുപുലർത്തുന്ന താരമാണ്.ടീമിനെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഡ്രസ്സ് റൂമുകളിൽ സഹ താരങ്ങളോടൊപ്പം തമാശകൾ പങ്കിട്ടു അവരുടെ സമ്മർദ്ദം കുറയ്ക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

സമ്മർദ്ദങ്ങൾ കുറയ്ക്കാൻ അദ്ദേഹം തമാശകൾ പറയുമെങ്കിലും ഒരിക്കൽപോലും അദ്ദേഹം കളിക്കളത്തിൽ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ടീമിന്റെ രാജാവ് താനാണെന്ന് അദ്ദേഹം കരുതിയിരുന്നു.

കോഹ്ലിയുടെ അന്നത്തെ ബാറ്റിംഗ് കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് ഉറപ്പായിരുന്നു, ഇവൻ വലിയ പ്രതിഭയുള്ള താരം ആണെന്ന് ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണാകുമെന്നും. വലിയ സെഞ്ചുറികളും കൂറ്റൻ ഇന്നിംഗ്സുകളും കളിക്കാൻ അദ്ദേഹം അന്നും ഇഷ്ടപ്പെട്ടിരുന്നു എന്ന് സാഗ്വാൻ കൂട്ടിച്ചേർത്തു.

വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യക്ക് വേണ്ടി അണ്ടർ 19 ലോകകപ്പ് വിജയിക്കാൻ സാഗ്വാൻ സാധിച്ചിട്ടുണ്ട്.ഐ പി ലിൽ ഡൽഹിക്കും ഗുജറാത്ത്‌ ലയണസിന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണ് ആ യുവതാരം..

ഹോർമിപാം ഇന്ത്യൻ ക്യാമ്പിലേക്ക് എത്താൻ സാധ്യതകളേറുന്നു