in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണ് ആ യുവതാരം..

ജീക്സനും ആയുഷും പൂട്ടിയും നിറഞ്ഞടിയാ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ അവസാന മത്സരത്തിലാണ് ഗിവ്സൺ സ്ഥാനം ലഭിച്ചത്. മത്സരത്തിൽ ഗംഭീര പ്രകടനം തന്നെയാണ് അദ്ദേഹം പുറത്തെടുത്തത്.ഗോവെക്കെതിരെ നടന്ന ആ മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണ് ഗിവ്സൺ സിംഗ് എന്നാ സെന്റർ മിഡ് ഫീൽഡർ എന്ന് ഇവാൻ വുകമനോവിച്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന് ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

നന്നായി മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു യുവതാരമാണ് ഗിവ്സൺ. അദ്ദേഹത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം കഠിനാധ്വാനം ചെയ്യണം, ടീമിനൊപ്പം പരിശീലിക്കണം.

അദ്ദേഹം തിരിച്ചു അറിഞ്ഞിട്ടുണ്ട് ഐ എസ് ലിൽ കളിക്കുക എന്നുള്ളത് അത്രക്കും പ്രയാസമാണെന്ന്. ഇടിച്ചു കളിക്കേണ്ടത് ഇടിച്ചു കളിക്കണം. ഡ്യൂവൽ ജയിക്കേണ്ടത് ഡ്യൂവൽ ജയിക്കണം. നമ്മൾ അവസാനം വരെ പൊരുതണം.

സെന്റർ മിഡ് ഫീൽഡിൽ മികച്ച കളിയാണ് അദ്ദേഹം പുറത്തെടുത്തത്. അദ്ദേഹത്തിന്റെ മത്സരത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നുവെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ജീക്സനും ആയുഷും പൂട്ടിയും നിറഞ്ഞടിയാ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ അവസാന മത്സരത്തിലാണ് ഗിവ്സൺ സ്ഥാനം ലഭിച്ചത്. മത്സരത്തിൽ ഗംഭീര പ്രകടനം തന്നെയാണ് അദ്ദേഹം പുറത്തെടുത്തത്.ഗോവെക്കെതിരെ നടന്ന ആ മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു

ദീപക് ചാഹറിൻ ഐ പി ൽ മുഴുവൻ നഷ്ടമായേക്കില്ല..

അവൻ എന്നും രാജാവ് തന്നെയായിരുന്നു…