in

LOVELOVE LOLLOL OMGOMG

ചരിഞ്ഞ കൊമ്പൻ എങ്ങനെ ഇടഞ്ഞ കൊമ്പനായി എവിടെ മുതലാണ് മാറ്റങ്ങളുണ്ടായത് ? ഉത്തരമിതാണ്…

തുടർച്ചയായി രണ്ടു വിജയങ്ങൾ ലീഗിൽ ഏറ്റവും കുറവ് തോൽവി വഴങ്ങിയ ടീമുകളിൽ ഒന്ന്,ഏറ്റവും മികച്ച പ്രസ്സിങ് ഗെയിം കളിക്കുന്ന ടീമുകളിൽ ഒന്ന് ഇതൊക്കെ ആണ് ഇന്ന് നമ്മുടെ ടീം. എങ്ങനെയാണ് എവിടെ ആണ് നമുക്ക് ആ മാറ്റം ഉണ്ടായത് അതിനുള്ള ഉത്തരമാണ് മിഥുൻ അശോക് എന്ന ആരാധകൻ ഇവിടെ നൽകുന്നത്…

ഒറ്റ ഉത്തരമേ അതിന് ഉള്ളൂ ഇവാൻ വുക്കോമനോവിച്ച് എന്ന തന്ത്രശാലി ആയ കോച്ച്. തൻ്റെ തനത് ശൈലി ആയ 4-4-2 വില് ആണ് ഇവാൻ ടീമിനെ ഇറക്കുക ഇതിൽ എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നിയത് എന്ത് കാരണം ഉണ്ടായാലും ഇവാൻ ഫോർമേഷൻ മാറ്റില്ല എന്നുള്ളത് ആണ്.കഴിഞ്ഞ കൊല്ലം ഏറെ പ്രതീക്ഷയോടെ കൊണ്ട് വന്ന കോച്ച് ആണ് കിബൂ വികുന.ആദ്യ കളികളിൽ കിബൂ തൻ്റെ പ്രധാന ഫോർമേഷൻ ആയ 4-3-3 യില് ആണ് ടീമിനെ ഇറക്കിയത്.

എന്നാല് ടീം കുറച്ച് മോശം കളി ആയപ്പോ ഫോർമേഷൻ മാറ്റി ആണ് പിന്നീട് കളിച്ചത് ഇത് ടീമിനെയും ബാധിച്ചു സെറ്റ് ആവാത്ത ഫോർമേഷനിൽ ചില ടീമുകൾക്ക് എതിരെ ചെറിയ വിജയങ്ങൾ നേടി എങ്കിലും വലിയ ടീമുകൾ നമ്മളെ എളുപ്പത്തിൽ തോൽപ്പിക്കുന്നത് ആണ് പിന്നീട് കണ്ടത്.ഇവിടെ ആണ് ഇവാൻ എന്ന കോച്ച് വ്യത്യസ്ഥൻ ആവുന്നത് ആദ്യ കളിയില് തോൽവിയും പിന്നീട് ഉള്ള കുറച്ച് കളികളിൽ സമനിലകളും വന്നപ്പോ ഇവാൻ തൻ്റെ പ്രധാന ശൈലി മാറ്റാൻ തയ്യാറായില്ല എന്നത് ആണ്

പിന്നീട് ടീം ആ ഫോർമേഷനിൽ ഇഴകി ചേർന്നു എന്നുള്ളതിന് തെളിവ് ആയിരുന്നു ഒഡീഷക്ക് എതിരെ ഉള്ള ജയം.പിന്നീട് ഉള്ള ബ്ലാസ്റ്റേഴ്സ് കളികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഏറ്റവും മികച്ച ടീം പ്ലേ കാഴ്ചവെക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്.ഈ ഫോമേഷനിൽ ഏറ്റവും പ്രധാന റോളുകൾ ഇവാൻ കൊടുത്തിരിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ആണെന്നത് ആണ് ഏറ്റവും കൂടുതൽ എന്നെ അത്ഭുതപ്പെടുത്തിയത്.

പന്ത് വിട്ട് കഴിഞ്ഞാൽ എതിർ ടീമിൻ്റെ അപകടം നിറഞ്ഞ കൗണ്ടറുകൾ വരെ ആയേക്കാവുന്ന സെൻട്രൽ മിഡ്ഫീൽഡ് എന്ന ഏറ്റവും അപകടം ഉള്ള പൊസിഷൻ ഇന്ന് ബ്ലാസ്റ്റേഴ്സ് ടീമിൽ കയ്കാര്യം ചെയ്യുന്നത് യുവ താരങ്ങൾ ആയ പൂട്ടിയ – ജീക്സൺ സിംഗ് എന്നീ രണ്ട് ഇന്ത്യൻ കളിക്കാർ ആണ് ആദ്യ കളികളിൽ ഇവർ രണ്ടും ഹോൾഡിങ് ചെയ്തു പന്ത് കളയുമായിരുന്ന് എങ്കിലും ടീം ഫോർമേഷനിൽ ഇഴകി ചേർന്നതോടെ പെർഫെക്റ്റ് ആയിട്ട് ഉള്ള പാസിംഗ് ഗെയിം ആണ് ഇപ്പൊ മിഡ്ഫീഡിൽ നടക്കുന്നത്.

ജാഹൂ, കാസിയോ, അപ്പൂയ തുടങ്ങി ലീഗിലെ ഏറ്റവും മികച്ച മധ്യനിരക്ക് എതിരെ ഇവർ നേടിയെടുത്ത മേൽകൈ ആണ് ബ്ലാസ്റ്റേഴ്സിന് മുംബൈക്ക് എതിരെ കാര്യങ്ങള് എളുപ്പം ആക്കിയത്. ചെന്നൈക്ക് എതിരെയും ഹോൾഡിങ് മിഡ്ഫീൽഡിൽ മികച്ച കളി തന്നെ ആണ് ഇരുവരും പുറത്തെടുത്തത് ഇനിയും ഇവർ മികച്ചത് ആവുന്നതോടെ ബ്ലാസ്റ്റേഴ്സ് മധ്യനിര വർഷങ്ങൾ ഓളം ഭദ്രം ആയി തന്നെ തുടരും.

“മത്സരം കളിച്ച രീതിയിൽ തെറ്റ് പറ്റി”; PSG സമനില വഴങ്ങിയ മത്സരത്തെ പറ്റി പോചെട്ടിനോ സംസാരിക്കുന്നു…

ആരാധകരായതിന്റെ പേരിൽ അപഹാസ്യരായവരുടെ ഉയർത്തെഴുന്നേൽപ്പ്…