ഫ്രഞ്ച് ലീഗിലെ 19 സ്ഥാനക്കാരായ എഫ്സി ലോറിയന്റിനെ അവരുടെ മൈതാനത്തു നേരിടാനിറങ്ങിയ പാരിസ് സെന്റ് ജർമയിന് 1-1 എന്ന സ്കോറിന്റെ സമനിലയാണ് മത്സരം വിധിച്ചത്, മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് പിസ്ജിക്ക് വേണ്ടിയുള്ള ആദ്യ റെഡ് കാർഡ് വാങ്ങിയതും മത്സരത്തിൽ ശ്രേദ്ദേയമായ കാര്യം തന്നെയായിരുന്നു,
ലോറിയന്റയുമായുള്ള പിസ്ജിയുടെ മത്സരം സമനിലയിൽ അവസാനിച്ചതിന് ശേഷം പിസ്ജി പരിശീലകൻ മൗറിസിയോ പോചെട്ടിനോ മാധ്യമങ്ങളോട് സംസാരിച്ചു, ലോറിയന്റ് ടീം ബഹുമാനം അർഹിക്കുന്നുണ്ടെന്നും, മത്സരം പിസ്ജിയെ സംബന്ധിച്ച് ബുദ്ദിമുട്ടുള്ളതായിരുന്നുവെന്നാണ് പോചെട്ടിനോ പറഞ്ഞത്,
“ഞങ്ങൾ എതിരാളിയെ ബഹുമാനിക്കണമെന്ന് ഞാൻ കരുതുന്നു, എല്ലാവരും ലോറിയന്റിനെ ബഹുമാനിക്കണം, ഒരുപക്ഷേ അവർ 19-ാം സ്ഥാനത്തായിരിക്കാം, പക്ഷെ നിങ്ങൾ ഈ ടീമിനെ വില കുറച്ചുകാണുകയാണെങ്കിൽ, അത് ബുദ്ധിമുട്ടാണ്, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടായിരുന്നു, ”
“ഞങ്ങൾ മത്സരം നന്നായി ആരംഭിച്ചു, പക്ഷേ ഞങ്ങൾ കളിച്ച രീതിയിൽ ഞങ്ങൾക്ക് തെറ്റുപറ്റി, ഞങ്ങൾ അവരെ പരിവർത്തനത്തിൽ കളിക്കാൻ അനുവദിച്ചു, പരിവർത്തനത്തിൽ അവർ മികച്ചവരായിരുന്നു, രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ സ്കോർ ചെയ്യാനും ഞങ്ങൾ ശ്രമിച്ചു, നമ്മൾ കളിക്കുന്നിടത്തോളം സമയം നമുക്ക് മത്സരത്തിൽ സ്കോർ ചെയ്യാൻ കഴിയും, ആദ്യ മിനിറ്റുകളിലോ അവസാന നിമിഷങ്ങളിലോ സ്കോർ ചെയ്യുന്നതെല്ലാം തുല്യമാണ്.” – എന്നാണ് പോചെട്ടിനോ പറഞ്ഞത്.
ഫ്രഞ്ച് ലീഗ് പോയന്റ് ടേബിളിൽ എഫ്സി ലോറിയന്റ് 19-സ്ഥാനത്തു തുടരുകയാണ്, അതേസമയം മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന പാരിസ് സെന്റ് ജർമയിൻ 19 മത്സരങ്ങളിൽ നിന്ന് 46 പോയന്റുമായി പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ്…