in

AngryAngry LOVELOVE CryCry LOLLOL

ഫ്രഞ്ച് ലീഗിൽ മെസ്സിക്ക് അവഗണന, ആരാധകരുടെ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയയിൽ നിറയുന്നു…

എന്നാൽ മെസിയും നെയ്‌മറും ഒഴിവാക്കപ്പെട്ടപ്പോൾ ആഴ്‌സണലിൽ ഇടമില്ലാത്തതിനാൽ ലോണിൽ മാഴ്‌സയിലേക്ക് ചേക്കേറിയ വില്യം സാലീബ ടീമിൽ ഇടം പിടിച്ചിട്ടുണ്ട് എന്നത് ഏറെ അത്ഭുതം സൃഷ്ടിക്കുന്നുണ്ട്. പ്രകടനം അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് നടത്തിയത് എങ്കിലും ലയണൽ മെസ്സിയെ മനപ്പൂർവ്വം ഒഴിവാക്കുകയാണ് എന്നാണ് ഒരു വിഭാഗം ആരാധകരുടെ ഭാഗം.

ഫ്രഞ്ച് ലീഗിൽ മെസ്സിക്ക് അവഗണന, ആരാധകരുടെ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയയിൽ നിറയുന്നു. അർജൻറീനയുടെ ഇതിഹാസത്തിന്റെ ഫ്രഞ്ച് ക്ലബ്ബായ പാരിസ് St. ജർമനിലേക്ക് വരുവാനുള്ള തീരുമാനം പിഴച്ചു പോയോ എന്ന് ആകാംക്ഷയോടെ ആരായാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ മുഴുവൻ.

ഫ്രഞ്ച് ലീഗിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു താരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീമിനെ പ്രഖ്യാപിച്ചപ്പോൾ പിഎസ്‌ജി സൂപ്പർതാരം ലയണൽ മെസി പുറത്ത്. പിഎസ്‌ജിയിൽ നിന്നും നാലു താരങ്ങളും മാഴ്‌സയിൽ നിന്നും മൂന്നു താരങ്ങളും ഉൾപ്പെട്ട ടീമിൽ മെസിക്കു പുറമെ മറ്റൊരു പിഎസ്‌ജി സൂപ്പർതാരമായ നെയ്‌മർക്കും ഇടം നേടാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ മെസിയും നെയ്‌മറും ഒഴിവാക്കപ്പെട്ടപ്പോൾ ആഴ്‌സണലിൽ ഇടമില്ലാത്തതിനാൽ ലോണിൽ മാഴ്‌സയിലേക്ക് ചേക്കേറിയ വില്യം സാലീബ ടീമിൽ ഇടം പിടിച്ചിട്ടുണ്ട് എന്നത് ഏറെ അത്ഭുതം സൃഷ്ടിക്കുന്നുണ്ട്. പ്രകടനം അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് നടത്തിയത് എങ്കിലും ലയണൽ മെസ്സിയെ മനപ്പൂർവ്വം ഒഴിവാക്കുകയാണ് എന്നാണ് ഒരു വിഭാഗം ആരാധകരുടെ ഭാഗം.

മോണ്ട്പെല്ലിയർ താരമായ യോനാസ് ഓംലിനാണ് ടീമിൽ ഗോളിയായി ഇടം പിടിച്ചിരിക്കുന്നത്. പ്രതിരോധത്തിൽ സാലിബക്കു പുറമെ പിഎസ്‌ജിയുടെ പ്രെസ്‌നൽ കിംപെംബെ, റെന്നെസിന്റെ നയേഫ് അഗ്വേർഡ് എന്നിവരാണുള്ളത്. മധ്യനിരയിൽ മാഴ്‌സ താരം അബൂബക്കർ കമാറ, ലെൻസിന്റെ സെക്കോ ഫൊഫാന, പിഎസ്‌ജിയുടെ ഇഡ്രിസ ഗുയെ എന്നിവരും ഇടം നേടിയിരിക്കുന്നു.

ടീമിലെ രണ്ടു വിങ് ബാക്കുകളായി പിഎസ്‌ജി താരം അഷ്‌റഫ് ഹക്കിമിയും ബ്രെസ്റ്റിന്റെ താരമായ റൊമെയ്ൻ ഫാവ്റേയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുന്നേറ്റനിരയിൽ സെക്കൻഡ് സ്‌ട്രൈക്കർ പൊസിഷനിൽ മാഴ്‌സയുടെ ദിമിത്രി പയറ്റ് കളിക്കുമ്പോൾ അതിനു മുൻപിലായി പ്രധാന സ്‌ട്രൈക്കറായി കിലിയൻ എംബാപ്പയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

അധികകാലം സൂര്യനെ മറച്ചു വെക്കാൻ കഴിയില്ല, ഈ പിഴവുകൾ കൂടി പരിഹരിച്ചാൽ പിന്നെ സഞ്ജുവിനെ ഒതുക്കുവാൻ ഒരു ലോബിക്കും കഴിയില്ല…

മുംബൈക്കെതിരെ കളിച്ച കളിയല്ല ഇന്ന് പുതിയ തന്ത്രം, ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വെളിപ്പെടുത്തൽ…