ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകർക്ക് അവരുടെ പുതിയ സെർബിയൻ പരിശീലകനിൽ തികഞ്ഞ ആത്മവിശ്വാസമാണ്. കാരണം തുടക്കത്തിൽ ആരാധകരുടെ വികലമായ ജൽപനങ്ങൾക്ക് ചെവികൊടുക്കാതെ സ്വന്തം ശൈലി അതുപോലെ പിന്തുടർന്ന് ടീമിനെ വൻ ശക്തികളെ തോൽപ്പിക്കുന്ന പ്രബലശക്തിയായി മാറ്റിയത് ഈ പരിശീലകന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും മാത്രമാണ്.
മത്സരം നിയന്ത്രിക്കുന്ന മാച്ച് റഫറി മാരുടെ പിടിപ്പുകേട് കൊണ്ടുമാത്രമാണ് കേരളബ്ലാസ്റ്റേഴ്സ് ഇതുവരെ തോൽവി വഴങ്ങിയത് അല്ലെങ്കിൽ സമനില വഴങ്ങിയത് എന്ന് നിസ്സംശയം പറയാം. കാരണം അത്രമാത്രം മേധാവിത്വം ഓരോ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ താരങ്ങൾ കളിക്കളത്തിൽ കാഴ്ചവെച്ചിരുന്നു.
അതിശക്തരായ മുംബൈ സിറ്റിക്കെതിരെ പ്രയോഗിച്ച തന്ത്രം തന്നെ ആകും ഇനിയും ബ്ലാസ്റ്റേഴ്സ് തുടർന്ന് പ്രയോഗിക്കുക എന്ന് കരുതിയ ആരാധകർക്ക് ഇപ്പോൾ തെറ്റിയിരിക്കുകയാണ്. താൻ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതിന് വേണ്ടിയുളള തയ്യാറെടുപ്പിലാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകനായ ഇവാൻ വുക്കുമാനോവിക് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
❝ മിക്കവാറും സീസണുകളുടേയും അവസാനം പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമായിരിക്കും വിജയികള്‍. അതുകൊണ്ട് തന്നെ പ്രതിരോധം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. മുംബൈക്കെതിരെ നടന്നതിന് നേരെ വിപരീതമായ മത്സരമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.ഒട്ടേറെ വ്യക്തിഗതപോരാട്ടങ്ങളും സ്പ്രിന്റുകളും നിറഞ്ഞ കടുത്ത മത്സരമാകുമിതെന്നാണ് എനിക്ക് തോന്നുന്നത്. ചെന്നൈയിന്റെ ചില ദൗര്‍ബല്യങ്ങള്‍ മുതലാക്കി ഗോള്‍ നേടാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ❞- അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ ഊന്നി നിൽക്കുന്ന തൻറെ സ്ഥിരം ഫിലോസഫിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇത്തവണ ചെന്നൈ എന്ന ടീമിനെതിരെ പ്രതിരോധത്തിലേക്ക് മാറും വിധമുള്ള മത്സരമായിരിക്കും ആരാധകർക്ക് നൽകുന്നത് എന്നാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തിയത്.