വിമൽ താഴെത്തുവീട്ടിൽ: അവസരം നിങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ, നിങ്ങൾ എഴുന്നേറ്റ് ആ വാതിൽ തുറക്കണം, അല്ലെങ്കിൽ ആ അവസരം പിന്നീട് ഒരിക്കലും തിരികെ വരുകയില്ല. കഴിഞ്ഞ ദശകത്തിലെ ഒരു വലിയ ഭാഗം ധോണിക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേക്ക് ലേബൽ ചെയ്യപ്പെട്ട ഒരു പേരായായിരുന്നു, സഞ്ജു വി സാംസൺ. എന്നാൽ അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ, ഐപിഎല്ലിൽ പ്രകടമാക്കിയ കുറച്ച് മാന്ത്രിക ഇന്നിംഗിസുകൾ മാത്രം. – അത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ നേടിയെങ്കിലും കൂടി. ഐപിഎല്ലിലേക്ക് ഒതുക്കപ്പെട്ടു. #vimalT
നിർഭാഗ്യവശാൽ, ക്രിക്കറ്റ് ആരാധകർ വൻ മുന്നേറ്റങ്ങൾ പ്രതീഷിക്കുന്ന സമയങ്ങളിൽ എല്ലായ്പ്പോഴും സഞ്ജു എതിർദിശയിൽ ചുവടുകൾ വെക്കുന്നു, അതിനർത്ഥം സഞ്ജു സാംസൺ ഈയിടെ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴെല്ലാം, അദ്ദേഹത്തിന് സ്ഥാനം ഉറപ്പാക്കാനുള്ള അസാധാരണമായ സമ്മർദം ഉണ്ടാകുന്നു.
സഞ്ജു സാംസണിന് കഴിവുണ്ട്, അതിനൊരു മറുചോദ്യമില്ല.
ഒരു പക്ഷെ ഇന്റർനാഷണൽ T20 യിലെ 11ആവറേജും 110 സ്ട്രൈക്ക് റേറ്റും എന്ന തുച്ഛമായ സ്ഥിതിവിവരക്കണക്കായിരിക്കും ഓരോ സീരീസിനും മുന്നോടിയായ ടീം സെക്ഷനിൽ നിന്നും സഞ്ജുവിനെ ഒഴുവാക്കപ്പെടാൻ ടീം സെലക്ഷൻ കമ്മിറ്റി ക്ക് പ്രേരണയാകുന്നത്.
അൽപ്പം കൂടി കൂട്ടാൻ സഞ്ജുവിന് കഴിയണം, ബൗളർമ്മാർക്ക് ഭയാനകമായ ഒരു അന്തരീഷം സൃഷ്ട്രിക്കാൻ സഞ്ജുവിന് കഴിയും ഐപിഎല്ലിൽ സഞ്ജു അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് തന്നെ ഉദാഹരണമാണ്. അതുകൊണ്ടായിരിക്കാം സഞ്ജു സാംസണിന്റെ സ്ഥിരതയിലെ പൊരുത്തക്കേടുകൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിരോധാഭാസമായി തുടരുന്നത്. ഇതൊക്കെയാണെങ്കിലും ബാറ്റിങ്ങിൽ സ്ഥിരതയും മാന്യമായ ഫോമിൽ തുടരാത്തടൊത്തോളം കാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പിന്നാപുറങ്ങളിൽ മാത്രമാകും സഞ്ജുവിന്റെ സ്ഥാനം.
സഞ്ജു സാംസൺ എന്ന നമ്മൾ അഭിമാനിക്കുന്ന പ്രതിഭയും സഞ്ജുവിൽ നിന്ന് ഇന്ത്യക്ക് ലഭിക്കുന്ന ഔട്ട്‌പുട്ടും തമ്മിൽ വലിയ പൊരുത്തക്കേടുകൾ തുടരുന്നു. ഇതിന്റെ കാരണങ്ങൾ എന്താകും ?
ഒരു കാരണം, സഞ്ജു സാംസൺ വളരെ പെട്ടന്ന് സംതൃപ്തനാകുന്നു. ചെറിയ സ്‌കോറിൽ പോലും മത്സരത്തിന്റെ നിലവിലെ സാഹചര്യത്തിനെ അവഗണിച്ചു ശോഭയുള്ള ഷോട്ടുകൾ അദ്ദേഹം പലപ്പോഴും പരീക്ഷിക്കുന്നു.
മറ്റൊരു കാരണം, ടീമിന്റെ ഉത്തരവാദിത്വം കണക്കിലെടുക്കാതെയുള്ള ബാറ്റിംഗ് മനോഭാവം, അത് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ അനായാസത കണക്കിലെടുക്കുമ്പോൾ വലിയ അത്ഭുതമല്ല. ഇത്തരം സാഹചര്യങ്ങളിൽ സഞ്ജു പലപ്പോഴും അസാധ്യമായ ഷോട്ടുകൾ ശ്രമിക്കുന്നു, ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ തെറ്റായ കണക്കുകൂട്ടലുകളുടെ ഭാരം ചിലപ്പോൾ ടീം വഹിക്കേണ്ടി വരും.
2020 ൽ പുണെയിൽ വെച്ച് നടന്ന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു സാംസൺ കളിച്ച T20, തുടക്കത്തിൽ തന്നെ ഒരു ഗംഭീര സിക്സ്സർ പറത്തി, എന്നിട്ടും അടുത്ത ബോളിൽ ക്രീസ് വിട്ടെറങ്ങിയത് ഇതിനൊരു ഉദാഹരണമാണ്. എന്നാൽ അത്തവണ ആ ഷോട്ട് ടീമിനും സഞ്ജുവിനും സഹായകമായില്ല,
കൂടുതൽ സ്ഥിരതയുള്ളകളിക്കാരനാകാൻ, സഞ്ജു സാംസൺ തന്റെ ഷോട്ട് തിരഞ്ഞെടുക്കുന്നതിൽ അൽപ്പം വിവേകമുള്ളയാളായിരിക്കണം, കൂടാതെ എതിർ ക്യാമ്പിൽ നിന്നുള്ള ഒരു പ്രത്യേക ബൗളറെ ടാർഗെറ്റുചെയ്യുന്നതിൽ കൂടുതൽ സെലക്ടീവ് ആയിരിക്കണം. സഞ്ജുവിന്റെ ബാറ്റ്സ്മാൻഷിപ്പിന്റെ അടിസ്ഥാന വശങ്ങളിലൊന്ന് അദ്ദേഹത്തിന്റെ നേരെ കളിക്കാനുള്ള കഴിവാണ്, ക്രീസിൽ എത്തുബോൾ തന്നെ തന്റെ ഹിറ്റിംഗ് വൈദഗ്ധ്യത്തിന്റെ പിൻബലത്തിൽ സ്കോർ ചലിപ്പിക്കാൻ കഴിവുള്ള സഞ്ജുവിന് അൽപ്പം ജാഗ്രത പുലർത്താൻ കഴിയുമെങ്കിൽ, അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ തെറ്റില്ലായ്മയോടെ മുൻപോട്ട് കൊണ്ടുപോകാനും നല്ലൊരു ഇന്നിംഗ്‌സ് രൂപപ്പെടുത്തുത്താനും അതിലൂടെ നല്ല ആത്മവിശ്വാസവും ലഭിക്കും..
എന്തൊക്കെ ആണെങ്കിലും സഞ്ജു എന്ന മലയാളിയെ സ്നേഹിക്കുന്നവരാണ് നമ്മളെല്ലാവരും അത് കൊണ്ട് തന്നെ വർഷാവർഷം പിങ് ജേഴ്‌സിയിൽ തിളങ്ങുന്നപോലെ തന്നെ ബ്ലൂ ജേഴ്‌സിയിലും തിളങ്ങുന്നത് കാണാൻ ഇഷ്ടപെടുന്നു, അതിനാൽ മറ്റൊരു വാഗ്ദാനമായ വർഷം മുളയിലേ നുള്ളി കളയാതെ കളിച്ചു തുടരാൻ സഞ്ജുവിന് സാധിക്കട്ടെ…