in

ഐ സി സി യുടെ പുതുക്കിയ ഏകദിന ബാറ്റിംഗ് റാങ്കിങ് പുറത്തു, നേട്ടം ഉണ്ടാക്കി വാൻ ഡർ ഡസ്സൻ

ഐ സി സി യുടെ പുതുക്കിയ ഏകദിന റാങ്കിങ് പുറത്ത്.പുരുഷ ഏകദിന ബാറ്റർ റാങ്കിങ്ങും പുരുഷ ട്വന്റി ട്വന്റി ബാറ്റർ റാങ്കിങ്ങു, പുരുഷ ട്വന്റി ട്വന്റി ഓൾ റൗണ്ട് റാങ്കിങ്ങുമാണ് ഐ സി സി പുറത്തു വിട്ടിരിക്കുന്നത്

ഐ സി സി യുടെ പുതുക്കിയ ഏകദിന റാങ്കിങ് പുറത്ത്.പുരുഷ ഏകദിന ബാറ്റർ റാങ്കിങ്ങും പുരുഷ ട്വന്റി ട്വന്റി ബാറ്റർ റാങ്കിങ്ങു, പുരുഷ ട്വന്റി ട്വന്റി ഓൾ റൗണ്ട് റാങ്കിങ്ങുമാണ് ഐ സി സി പുറത്തു വിട്ടിരിക്കുന്നത്.

ഏകദിന പുരുഷ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയത് ദക്ഷിണ ആഫ്രിക്കൻ താരം റസ്സി വാൻ ഡർ ഡസ്സനാണ്.10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് അദ്ദേഹം ഉയർന്നു.ഇന്ത്യ ദക്ഷിണ ഏകദിന പരമ്പരയിലേ താരമായ ഡി കോക്ക് നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ബാബർ അസം ഒന്നാമതും കോഹ്ലി രണ്ടാമതും റോസ് ടയലറും രോഹിത് ശർമ്മയും മൂന്നാം സ്ഥാനത്ത്‌ തുടരുന്നു.ഫിഞ്ചും ബൈർസ്റ്റൊയും വാർനെറും വില്യംസണുമാണ് 6 മുതൽ 9 വരെയുള്ള സ്ഥാനങ്ങളിൽ.

പുരുഷ ട്വന്റി ട്വന്റി ബൗളേർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ മാറ്റമില്ല. ഹസരങ്ങഗ ഒന്നാം സ്ഥാനത്തു തുടരുന്നു. തുടർന്നുള്ള സ്ഥാനങ്ങളിൽ ഷംസി, ആദിൽ റാഷിദ്‌,സാമ്പ, റാഷിദ്‌ ഖാൻ,ഹേയ്സൽവുഡ്, മുജീബ്, ഷദാബ്, സൗത്തീ എന്നിവരാണ്.

പുരുഷ ട്വന്റി ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ മാറ്റമില്ല. നബിയും ഷക്കിബും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു.മാക്സവെൽ മൂന്നും ഹസർങ്ക നാലാം സ്ഥാനതുമാണ്.നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മൊയ്‌ൻ അലി അഞ്ചും മൂന്നു സ്ഥാനങ്ങൾ നഷ്ടപെട്ട ലിവിങ്സ്റ്റോൺ ആറും ശീഷൻ മക്സൂദ്, ജെ ജെ സ്മിട്ട്, മാർക്രം, മിച്ചൽ മാർഷ് തുടങ്ങിയവർ യഥാക്രമം ഏഴു മുതൽ പത്തു വരെയുള്ള സ്ഥാനങ്ങളിൽ തുടരുന്നു.

താൻ കണ്ട ഏറ്റവും മൂർച്ചയേറിയ ക്രിക്കറ്റ് ബ്രെയിൻ ധോണിയുടേതെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം….

ക്രിക്കറ്റിലെ ഹാരി പോർട്ടറിന് ഒരായിരം ജന്മദിനാശംസകൾ…