in

LOVELOVE

ക്രിക്കറ്റിലെ ഹാരി പോർട്ടറിന് ഒരായിരം ജന്മദിനാശംസകൾ…

കണ്ണട വെച്ച മുഖം. പാറി നടക്കുന്ന മുടി. സ്കൂൾ ബോയ് ലുക്ക്‌. ഇതെല്ലാം കൊണ്ടും അയാൾക്ക് ഡാനിയേൽ വെട്ടോറിക്ക് തന്റെ ടീം മേറ്റ്സ് ഹാരി പോർട്ടർ എന്ന് പേര് നൽകി.തന്റെ 43 ആം ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ ജീവിതത്തിലേക്ക് നമുക്ക് ഒന്നു കടന്നു ചെല്ലാം…

ജെ കെ റൗലിങ് എഴുതിയ പ്രശസ്തമായ ഹാരി പോർട്ടർ കൃതി ആർക്കും പരിചയപെടുത്തേണ്ടത് ഇല്ലലോ. പക്ഷെ റൗലിംഗിന്റെ ഹാരി പോർട്ടർ ബിഗ് സ്‌ക്രീനിൽ അവതരിക്കുന്നതിന് മുന്നേ 22 വാരയിൽ ഒരു ഹാരി പോർട്ടർ അവതരിച്ചിരുന്നു..അയാൾ ഡാനിയേൽ ലൂക്ക വെട്ടോറി, ഇടംകയിൽ മാന്ത്രിക വിദ്യ ഒളിപ്പിച്ച സാക്ഷാൽ ഹാരി പോർട്ടർ, ഇതു അവന്റെ കഥയാണ് .

1979 ജനുവരി 27 ന്നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ 17 ആം വയ്യസിൽ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു.പിന്നീട് ക്രിക്കറ്റ്‌ മൈതാനിയിൽ അയാൾ അവതരിച്ചത് 1997 ൽ ഒരു ടെസ്റ്റ്‌ മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെയാണ്.അന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ നാസ്സർ ഹോസ്സൈന്റെ വിക്കറ്റ് സ്വന്തമാക്കി അദ്ദേഹം വരവറിയിച്ചു.

2000 ത്തിന്റെ തുടക്കത്തിൽ ഓസ്ട്രേലിയക്ക് എതിരെ നേടിയ തന്റെ ടെസ്റ്റ്‌ കരിയറിലെ ആദ്യത്തെ പത്തു വിക്കറ്റ് നേട്ടം അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ വഴിതിരിവായി.ആ കാലത്ത് ഏറ്റവും മികച്ച ഇടകയ്യൻ സ്പിന്നർ എന്നാ ഖ്യാതി അദ്ദേഹം നേടി.മികച്ച സ്പിന്നർ എന്നതിൽ ഉപരി അയാൾ മികച്ച ഒരു ബാറ്റസ്മാൻ കൂടിയായിരുന്നു. ഏഴാം നമ്പറിലും എട്ടാം നമ്പറിലും ഇറങ്ങി അദ്ദേഹം നടത്തിയ ചെറുത്തു നിൽപ്പുകൾ കിവിസിനെ എത്രയോ തവണ വിജയതീരത്ത് എത്തിച്ചിരിക്കുന്നു.

2004 ന്റെ തുടക്കത്തോടെ ഡാനിയേൽ വെട്ടോറിയിലെ മായാജാലം വിദ്യകൾ ക്ഷയിച്ചു തുടങ്ങിയിരിന്നു. പക്ഷെ അയാൾ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു. കുട്ടി ക്രിക്കറ്റിലെ കന്നി ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യ മുട്ടുകുത്തിയത് അയാളിലെ ഇടങ്കയൻ ഒളിപ്പിച്ചുവെച്ച മാന്ത്രിക വിദ്യകളലായിരുന്നാലോ..

തുടർന്ന് സ്റ്റീഫൻ ഫ്ലമിങ്ങിന് പകരം അയാൾ ബ്ലാക് ക്യാപ്‌സിന്റെ കപ്പിത്താനായി.ക്യാപ്റ്റൻ എന്നാ നിലയിൽ തന്റെ ടീമിനെ 2011 ഏകദിന ലോകകപ്പ് സെമി വരെ എത്തിച്ചതിന് ശേഷം അയാൾ വിരമിച്ചു. പക്ഷെ അയാളുടെ സേവനം കിവിസിൻ അവശ്യമായിരുന്നു. 2013 ലേ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് അയാൾ തിരകെ വിളിക്കപ്പെട്ടു. തുടർന്ന് 2015 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഫൈനലിൽ തോറ്റു അയാൾ 22 വാരയിൽ നിന്ന് തിരകെ യാത്രയായി.

400 ന്ന് മുകളിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 700 ൽ കൂടുതൽ വിക്കറ്റും 6000 ത്തിൻ മുകളിൽ റൺസ് അദ്ദേഹം സ്വന്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ മുൻ നിരയും മധ്യ നിരയും തകരുമ്പോൾ ബാറ്റ് കൊണ്ട് സ്വന്തം രാജ്യത്തെ രക്ഷിക്കാൻ എത്തിയ മിന്നൽ മുരളിയായിരുന്നു അയാൾ. ഇടകൈ കൊണ്ട് ബാറ്റസ്മാന്മാരെ വട്ടകറക്കിയ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഇടകയ്യൻ സ്പിന്നറാണ് അദ്ദേഹം .ജെ. കെ റൗലിങ്ങിന്റെ രചനയിൽ പിറന്നാ ഹാരി പോർട്ടേറെ പോലെ 22 വാരയിൽ മായാജാല വിദ്യകൾ കാണിച്ച ഒരു വിസാർഡ് തന്നെയായിരുന്നു ഡാനിയേൽ ലുക്ക വെട്ടോറി..

Happy birthday daniel vettori

ഐ സി സി യുടെ പുതുക്കിയ ഏകദിന ബാറ്റിംഗ് റാങ്കിങ് പുറത്തു, നേട്ടം ഉണ്ടാക്കി വാൻ ഡർ ഡസ്സൻ

വിൻഡീസിനെതിരെയുള്ള ഏകദിന ട്വന്റി ട്വന്റി പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരം തിരിച്ചെത്തി…