വിൻഡീസിനെതിരെയുള്ള ഏകദിന ട്വന്റി ട്വന്റി പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ തിരകെയ്യെത്തി.ബുമ്രക്കും ഷമിക്കും വിശ്രമം അനുവദിച്ചു. ജഡേജ പരിക്കിൽ നിന്ന് പൂർണ മുക്തനാവാത്തത് കൊണ്ട് ടീമിൽ ഉൾപെടുത്തിയില്ല.രവി ബിഷനോയ് ഏകദിന ട്വന്റി ട്വന്റി ടീമുകളിൽ ഇടംപിടിച്ചു..
രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും നായകൻ.കെ ൽ രാഹുലാണ് ടീമിന്റെ ഉപനായകൻ.റുതുരാജ് ഗെയ്ക്വാദ്, ശിഖർ ധവാൻ, വിരാട് കോഹ്ലി, സൂര്യ കുമാർ യാഥവ്,ശ്രെയസ് ഐയർ, ദീപക് ഹൂഡ,റിഷബ് പന്ത്,ദീപക് ചാഹർ, ശർദുൽ താക്കൂർ,വാഷിങ്ടോൺ സുന്ദർ,രവി ബിഷനോയ്,മുഹമ്മദ് സിറാജ്,പ്രസിദ് കൃഷ്ണ,കുൽദീപ് യാഥവ്, യുസന്ദ്ര ചാഹാൽ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.
രോഹിത് ശർമ തന്നെയാണ് ട്വന്റി ട്വന്റി ടീമിന്റെയും നായകൻ.കെ ൽ രാഹുൽ ഉപനായകനായും തുടരും. ഇഷൻ കിഷൻ,വിരാട് കോഹ്ലി,സൂര്യകുമാർ യാഥവ്, ശ്രെയസ് ഐയർ,റിഷബ് പന്ത്, വേങ്കേട്ടഷ് ഐയർ,ദീപക് ചാഹർ, വാഷിങ്ടൺ സുന്ദർ,ശർദുൽ ടാക്കൂർ, അക്സർ പട്ടേൽ,രവി ബിഷനോയ്,മുഹമ്മദ് സിറാജ്, ഭൂവനേശ്വർ കുമാർ,ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, യൂസന്ദ്ര ചാഹാൽ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.
3 ട്വന്റിയുടെ 3 ഏകദിനവും അടങ്ങുന്ന പരമ്പരക്കാണ് വിൻഡിസ് എത്തുന്നത്. ആദ്യ ഏകദിനം ഫെബ്രുവരി 6 ന്ന് അഹമ്മദാബാദിൽ ആരംഭിക്കും.