in ,

ബെവന്റെ ബർത്ത് ഡേ പോസ്റ്റിൽ ധോണിയെ ട്രോളി ICC

Michael Bevan and MS Dhoni
മൈക്കൽ ബെവൻ, എം.എസ് ധോണി.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാൾ ആണ് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മൈക്കൽ ബെവൻ. ബെവൻ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാൾ ആയിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

അയാൾ (ബെവൻ) അങ്ങനെ ഒരറ്റത്ത് വേരുറപ്പിച്ചു നിന്നാൽ കടപുഴക്കുക
എന്നത് അസാധ്യമായിരുന്നു ഓസീസ് പടയുടെ പ്രതിസന്ധികളുടെ സമയത്ത്
പ്രത്യാശയുടെ കരങ്ങളിൽ ബാറ്റ് കൊണ്ട് മിന്നൽ പിണർ തീർത്തു കൊണ്ട് അയാൾ ടീമിനെ പലപ്പോഴും അസാധ്യമായ ലക്ഷ്യങ്ങളെ നേടാൻ ഒറ്റയ്ക്ക് തന്നെ പ്രാപ്തമാക്കിയിട്ടുണ്ട് പലപ്പോഴും.

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ മൈക്കൽ ബെവന് ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് ഐസിസി ഇന്ന് അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിന് ഒരു ദുഷ്ടലാക്ക് ഉണ്ട്. ഫിനിഷർ എന്ന പദം ലോക ക്രിക്കറ്റിന് പരിചയപ്പെടുത്തിക്കൊടുത്ത ബെവന്റെ ജന്മദിന പോസ്റ്റിൽ മറ്റൊരു ലോകോത്തര ഫിനിഷർ ആയ ധോണിക്ക് നേരെ ഒരു ഒളിയമ്പു കൂടി ഉണ്ട്.

ഐസ് കൂൾ പരാമർശത്തിൽ കൂടി ധോണിയുടെ നേരെയാണ് മുന നീളുന്നത് എന്നു വ്യക്തമാക്കിയ ICC ഒർജിനൽ ഫിനിഷർ എന്ന പ്രയോഗത്തിൽ കൂടി ആണ് അവസാനിപ്പിക്കുന്നത്. യഥാർത്ഥ ഫിനിഷർ ബെവൻ ആണെന്ന് പറയുന്നതിൽ കൂടി ധോണിയെ താഴ്ത്തി കെട്ടുക എന്ന ഉദ്ദേശം വ്യക്തമായി ഉണ്ട്. 50+ ശരാശരിയിൽ 10000 റൺസിൽ അധികം നേടിയ ഒരേ ഒരു ഫിനിഷർ ധോണി ആണെന്നത് മറന്നു കൊണ്ട് ആയിരുന്നു ഐസിസിയുടെ ഈ പോസ്റ്റ്.

ഐസിസിയുടെ 3 കിരീടങ്ങളും നേടിയ ലോകകപ്പ് ഫൈനലിൽ പോലും സിക്സർ പറത്തി ഫിനിഷ് ചെയ്യാൻ ചങ്കൂറ്റം കാണിച്ച ക്യാപ്റ്റൻ കൂൾ ഫിനിഷറെ ഐസിസി ഇങ്ങനെ താരം താഴ്ത്താൻ പാടില്ലായിരുന്നു. പുതു തലമുറയിലെ ക്രിക്കറ്റ് പ്രേമികൾക്ക് എങ്കിലും അവരെ സംബന്ധിച്ചിടത്തോളം മികച്ച ഫിനിഷർ ധോണി ആണ് കാരണം, അവർ കണ്ടത്‌ ധോണിയുടെ ഫിനിഷിങ് ആണ്, ചരിത്ര പുസ്തകം നോക്കി ആരാധിക്കുന്നതിനെക്കാൾ നല്ലത് കണ്മുന്നിൽ കാണുന്നതിനെ ആരാധിക്കുന്നത് എന്നത് ഒരു വസ്തുത തന്നെയാണ്.

യുവേഫ ഫ്ലാഗ്. (UEFA)

സൂപ്പർ ലീഗ് ക്ലബ്ബുകളെ യുവേഫ ശിക്ഷിക്കുന്നു

Eden Hazard

ഹസാഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കുവാൻ റയൽ മാഡ്രിഡ്