കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രയൻ ലൂണ പരിക്കേറ്റ് ഇതിനോടകം സീസണിൽ നിന്ന് പുറത്തായി കഴിഞ്ഞു. ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു താരത്തെ തേടുകയാണ്. അൽവരോയുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും ഈ ട്രാൻസ്ഫർ നടക്കില്ലെന്ന് മാർക്കസ് മെർഗുൽഹോ വ്യക്തമാക്കി കഴിഞ്ഞു.ബ്ലാസ്റ്റേഴ്‌സ് ഒരു സ്ട്രൈക്കറേ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിലുണ്ട്.
ഈ ഒരു സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജൂൺ ട്രാൻസഫർ വിൻഡോയിൽ സ്വന്തമാക്കിയ താരമായ ജോഷുവയുടെ ഭാവി എന്താവുമെന്നാണ് ആരാധകർ ചിന്തിക്കുന്നത്.അദ്ദേഹത്തെ സ്വന്തമാക്കി ഉടനെ തന്നെ പരിക്ക് വന്നതിനാൽ സീസണിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. ഐ എസ് എൽ നിയമപ്രകാരം ആറു വിദേശ താരങ്ങളെയാണ് ഒരു സീസണിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുക.ലൂണയുടെ പരിക്ക് മൂലം ഒരു വിദേശ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സിന് രജിസ്റ്റർ ചെയ്യാം.
ഇപ്പോൾ നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ കരാറുള്ള ജോഷുവയെ രജിസ്റ്റർ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനം എടുത്തിട്ടിലെന്നാണ് ലഭിക്കുന്ന സൂചനകൾ നൽകുന്നത്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു സ്ട്രൈക്കറേയല്ല ടീമിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്.ജോഷുവ സെന്റർ ഫോർവേഡാണ്. ഈ ഒരു സാഹചര്യത്തിൽ ജോഷുവ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ സാധ്യത വളരെ കുറവാണ്.