ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി മികച്ച ട്രാൻസ്ഫർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പരിക്ക് ബാധിച്ച നായകനായ ലൂണക്ക് പകരം മറ്റൊരു താരത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുമെന്നും ആരാധകർ ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
അഡ്രിയാൻ ലൂണക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുന്ന താരം സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരം ആയിരിക്കില്ല എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ മുൻതാരമായ അൽവാരോ വസ്കസ് തിരികെ ബ്ലാസ്റ്റേഴ്സിലേക്ക് എത്താനുള്ള സാധ്യതകളും മാർക്കസ് തള്ളികളഞ്ഞു.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ചില പ്രധാന അപ്ഡേറ്റുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ഒരു ഫോർവേഡ് അല്ലെങ്കിൽ വിങ്ങർ പൊസിഷനിൽ കളിക്കുന്ന താരത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നതെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ലൂണക്ക് പകരമായി പുതിയൊരു താരത്തിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ലൂണക്ക് പകരം വരുന്ന വിദേശ താരം ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർ.