in ,

ഇന്നെങ്കിലും മുംബൈ ജയിക്കുമോ??

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്ക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടം. ഒരു ഐ പി എൽ സീസണിലെ ആദ്യത്തെ ഏഴു മത്സരങ്ങൾ തോറ്റു എന്നാ നാണക്കേട്ട റെക്കോർഡും പേറി മുംബൈ വരുമ്പോൾ ഒട്ടും എളുപ്പമാകില്ല അവർക്ക് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാന്നാണ് രാഹുലിന്റെ ലക്ക്നൗവിന്റെ ശ്രമം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്ക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടം. ഒരു ഐ പി എൽ സീസണിലെ ആദ്യത്തെ ഏഴു മത്സരങ്ങൾ തോറ്റു എന്നാ നാണക്കേട്ട റെക്കോർഡും പേറി മുംബൈ വരുമ്പോൾ ഒട്ടും എളുപ്പമാകില്ല അവർക്ക് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാന്നാണ് രാഹുലിന്റെ ലക്ക്നൗവിന്റെ ശ്രമം.

മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഏറ്റവും മോശമായ അവസ്ഥയിലാണ്. ബാറ്റിങ്ങിൽ സൂര്യ കുമാർ യാദവ് മാത്രമേ പ്രതീക്ഷിക്കൊത്തു ഉയർന്നിട്ടൊള്ളു.തിലക് വർമയും പ്രതീഷയാണ്. ബ്രെവിസിന് ലോങ് ഇന്നിങ്സുകൾ കളിക്കാൻ കഴിയാത്തത് മുംബൈക്ക്‌ തിരച്ചടിയാണ്. ബൗളിങ്ങിൽ ബുമ്ര ഒഴികെ ബാക്കി ആരും ഫോമിലേക്ക് ഉയർന്നിട്ടില്ല . അത് കൊണ്ട് തന്നെ മുംബൈ സീസണിൽ ആദ്യ വിജയം നേടണമെങ്കിൽ ഇന്ന് നന്നായി വിയർക്കേണ്ടി വരും.

മറുവശത്ത്‌ ലക്കനൗ സൂപ്പർ ജയന്റസിന് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ക്യാപ്റ്റൻ രാഹുലും ഡി കോക്കും സ്റ്റോയിനിസും യുവ താരം ആയുഷ് ബാഡോനിയും ബാറ്റിംഗ് കരുത്താണ്.ഹോൾഡറിന്റെയും ഹൂഡയുടെയും ക്രുനാലിന്റെയും ഓൾ റൗണ്ട് മികവും ഒപ്പം ആവേഷ് നയിക്കുന്ന ബൗളിംഗ് നിര കൂടിയാകുബോൾ ലക്ക്നൗ അതിശക്തം.

ക്രിക്കറ്റ്‌ ദൈവത്തിന് സമ്മാനമായി മുംബൈക്ക്‌ ഈ സീസണിലെ തങ്ങളുടെ ആദ്യത്തെ വിജയം സ്വന്തമാക്കാൻ കഴിയുമോ.സച്ചിൻ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം തന്റെ പിറന്നാൾ ദിനം മുംബൈക്ക്‌ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞിട്ടിലെന്നത് മറ്റൊരു രസ്‌കരമായ വസ്തുയാണ്. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

മുംബൈ ഇന്ത്യൻസ്: 1 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 2 ഇഷാൻ കിഷൻ (വിക്കറ്റ്), 3 ഡെവാൾഡ് ബ്രെവിസ്, 4 സൂര്യകുമാർ യാദവ്, 5 തിലക് വർമ്മ, 6 കീറോൺ പൊള്ളാർഡ് / ടിം ഡേവിഡ്, 7 ഹൃത്വിക് ഷോക്കീൻ / മായങ്ക് മാർക്കണ്ഡെ, 8 ജയദേവ് ഉനദ്കട്ട്, 9 ഡാനിയൽ സാംസ് , 10 റിലേ മെറെഡിത്ത്, 11 ജസ്പ്രീത് ബുംറ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 1 കെഎൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (വി.കെ.), 3 മനീഷ് പാണ്ഡെ / കെ.ഗൗതം, 4 ദീപക് ഹൂഡ, 5 ക്രുനാൽ പാണ്ഡ്യ, 6 ആയുഷ് ബഡോണി, 7 മാർക്കസ് സ്റ്റോയിനിസ്, 8 ജേസൺ ഹോൾഡർ, 9 ദുഷ്മന്ത ചമീര, 10 ആവേശ് ഖാൻ, 11 രവി ബിഷ്‌ണോയി

ക്രിക്കറ്റ്‌ ദൈവത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു ക്രിക്കറ്റ്‌ ലോകം

ആർക്കും തോൽപിക്കാൻ കഴിയാത്ത ടീമായി താൻ ബ്ലാസ്റ്റേഴ്‌സിനെ മാറ്റിയെടുക്കുമെന്ന് ഇവാൻ വുകമനോവിച്