in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കാർത്തിക്കിന് സ്നേഹസമ്മാനവുമായി ഐ എം വിജയൻ..

ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുക. ഹൈദരാബാദ് തങ്ങളുടെ ആദ്യത്തെ ഫൈനലിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റേത് മൂന്നാമത്തെ ഫൈനലാണ്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ തരംഗമായ കാർത്തിക്കിനെ ഞെട്ടിപ്പിക്കുന്ന സമ്മാനവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം ഐ എം വിജയൻ.

ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കാണാൻ ഗോവയിലേക്ക് താരം കാർത്തിക്കിനെ കൊണ്ട് പോകും. ഹൈദരാബാദ് എഫ് സി യാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷഡ്പൂർ എഫ് സി ഒന്നാം പാദ സെമി ഫൈനലിൽ സഹൽ അബ്ദുൽ സമദ് ഗോൾ നേടിയ ശേഷം കാർത്തിക് നടത്തിയ ആഹ്ലാദ പ്രകടനം തരംഗമായിരുന്നു.

കാർത്തിക്കിന്റെ അമ്മ തങ്ങളുടെ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഐ എം വിജയൻ കാണാൻ ഇടയായതാണ് കാർത്തിക്കിന് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ നേരിട്ട് കാണാനുള്ള വഴി ഒരുക്കിയത്.

ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുക. ഹൈദരാബാദ് തങ്ങളുടെ ആദ്യത്തെ ഫൈനലിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റേത് മൂന്നാമത്തെ ഫൈനലാണ്.

അഡ്രയൻ ലൂണയെ പുകഴ്ത്തി ഖബ്ര..

സഹൽ ഉണ്ടാകുമോ ഫൈനലിൽ??