in , ,

LOVELOVE

അഡ്രയൻ ലൂണയെ പുകഴ്ത്തി ഖബ്ര..

ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്കെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം.ഞായറാഴ്ച ഹൈദരാബാദ് എഫ് സി യാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ് ഫീൽഡ് മാന്ത്രികൻ അഡ്രയൻ ലൂണയെ പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം ഹർമൻജ്യോത് സിംഗ് ഖബ്ര.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഖബ്ര ലൂണയെ പ്രശംസിച്ചത്.താരത്തിന്റെ വാക്കുകളിലേക്ക്.

“പ്രിയപ്പെട്ട സഹോദര,ഞാൻ നിന്നോട് പറയുന്നു നിന്നിൽ ഇനിയും മാന്ത്രികതാ ഒളിഞ്ഞു കിടക്കുന്നുണ്ട് “.

താരത്തിന്റെ ട്വീറ്റാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഈ സീസണിലാണ് ബാംഗ്ലൂർ എഫ് സി യിൽ നിന്ന് ഖബ്ര കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്.അതിമനോഹരമായ പ്രകടനമാണ് ഖബ്ര ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കാഴ്ച വെക്കുന്നത്.ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിച്ച 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും നേടിയിട്ടുണ്ട്.

ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്കെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം.ഞായറാഴ്ച ഹൈദരാബാദ് എഫ് സി യാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ലക്നൗവിന് വൻ തിരിച്ചടി, ഒന്നാം പേസർ പുറത്ത്, പകരം ആര്?

കാർത്തിക്കിന് സ്നേഹസമ്മാനവുമായി ഐ എം വിജയൻ..