മികച്ച പ്ലയേസിന് ഒരുപാട് കാശ് വാരിയെറിഞ്ഞ് ആണ് ലക്നൗ 21 അംഗ ടീം ഉണ്ടാക്കിയത് – അതിൽ ഏറ്റവും അധികം കാശെറിഞ്ഞ താരങ്ങളിൽ ഒരാളാണ് ഇംഗ്ലണ്ട് പേസർ മാർക് വുഡ്! ഏഴര കോടി രൂപക്കാണ് മാർക് വുഡിന്റെ സേവനം ലക്നൗ ഉറപ്പാക്കിയത് – പക്ഷേ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് മത്സരത്തിൽ തോളിന് പരിക്കേറ്റ വുഡ്, ആ സീരിസിൽ നിന്നും പുറത്തായതിന് പിന്നാലെ IPL ൽ നിന്നും റൂൾഡ് ഔട്ട് ആയി എന്ന വാർത്ത ആണ് ഇപ്പോൾ ലക്നൗ ക്യാമ്പിനെ തേടി എത്തുന്നത്!
വുഡിനെ കൂടാതെ ലക്നൗ ടീമിലെ മുൻനിര പേസർമാർ രണ്ട് പേർ മാത്രമാണ്. ശ്രീലങ്കയുടെ ദുഷ്മന്ത ചമീര, ഇന്ത്യൻ യുവ പേസർ ആവേശ് ഖാൻ എന്നിവരാണ് അത്. ഇവരെ കൂടാതെ ഓൾറൗണ്ടർ ജേസൻ ഹോൾഡറും അൻകിത് രാജ്പൂത് ഉൾപടെ രണ്ട് ഇന്ത്യൻ പേസർമാരും ഉണ്ട്. എന്നിരുന്നാലും വുഡിന് ഒരു പകരക്കാരൻ അനിവാര്യമാണ്. വുഡിന് പകരം ടീമിലെത്താവുന്ന താരങ്ങൾ ആരൊക്കെ എന്ന് നോക്കാം!
കെയ്ൻ റിച്ചാര്‍ഡ്സൺ (ഓസ്ട്രേലിയ)
ഓസ്ട്രേലിയയുടെ വലം കൈയ്യൻ മീഡിയം പേസർ – കെയ്ൻ റിച്ചാര്‍ഡ്സൻ ഒരുപക്ഷേ വുഡിന്റെ പകരക്കാരൻ ആയേക്കും. ഒന്നരക്കോടി രൂപയുടെ അടിസ്ഥാന തുകയുമായി ലേലത്തിൽ പങ്കെടുത്ത റിച്ചാര്‍ഡ്സന് ആവശ്യക്കാർ ഉണ്ടായില്ല. ഏറ്റവും ഒടുവിൽ റോയൽ ചലഞ്ചേർസ് ബാംഗ്ലൂറിന് വേണ്ടി ആണ് റിച്ചാര്‍ഡ്സൻ IPL കളിച്ചത്.
റീസ് ടോപ്ലി (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ ഇടം കൈയ്യൻ മീഡിയം പേസർ ആണ് റീസ് ടോപ്ലി. ഇത്തവണ 75 രൂപ അടിസ്ഥാന തുകക്ക് ലേലത്തിന് വന്നും എങ്കിലും ആവശ്യക്കാർ ഉണ്ടായില്ല. ഇതുവരെ 23 ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച ടോപ്ലി 28 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
സ്ക്വാഡിൽ ഒരു ഇടംകയ്യൻ പേസർ എത്തുന്നത് ലക്നൗവിന് ഗുണം ചെയ്യും.
ആൺട്രൂ ടൈ! (ഓസ്ട്രേലിയ)
IPL ൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ഓസ്ട്രേലിയയുടെ വെറ്ററൻ പേസർ ആൺട്രൂ ടൈ. ഒരു കോടി അടിസ്ഥാന തുകക്ക് എത്തിയ ടൈ ഇത്തവണ അൺസോൾഡ് ആയിരുന്നു. ഗുജറാത്ത് ലയൺസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 2018 ൽ പഞ്ചാബ് കിങ്സിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തി പർപിൾ ക്യാപ് സ്വന്തമാക്കിയിരുന്നു! 27 മത്സരങ്ങളിൽ 40 വിക്കറ്റുകൾ നേടിയിട്ടുണ്ട് എങ്കിലും പ്രായമാണ് ടൈയുടെ വില്ലൻ
ഇവരല്ലാതെ ജോർജ് ഗാർട്ടൻ (ഇംഗ്ലണ്ട്)
ബെൻ ഡ്വാർഷ്യസ് (ഓസ്ട്രേലിയ) സ്കോട്ട് കുഗ്ലഹേൻ (ന്യൂസിലാന്റ്) ബ്ലെസിങ് മുസറബാനി (സിംബാബ്വെ) തുടങ്ങിയവരും അവൈലബിൾ ആണ്. ലക്നൗ ആരെ തിരഞ്ഞെടുക്കും എന്ന് കണ്ടറിയാം!