ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക് ഇന്ത്യക്ക് ജയത്തോടെ തുടക്കം . ചേത്രി തിരിച്ചു വന്നത് വെറുതെ അല്ലെ എന്ന് തെളിയിച്ചു താരം. കമ്പോടിയ തോൽപിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്.
ആദ്യ മിനുറ്റുകൾ മുതൽ തന്നെ ഇന്ത്യ ആക്രമിച്ചു കളിച്ചു.പക്ഷെ ലോങ് ബോളിലുടെ ഇന്ത്യൻ പെനാൽറ്റി ബോക്സിലേക് മുന്നേറാനായിരുന്നു കമ്പോടിയയുടെ ശ്രമം.ഒടുവിൽ ഇന്ത്യൻ അക്രമങ്ങൾക് ഫലം കണ്ടു.
13 ആം മിനുട്ടിൽ ലിസ്റ്റണെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രി അതിമനോഹരമായി ഗോളാക്കി മാറ്റി.തുടർന്നു അങ്ങോട്ട് ബ്രാൻഡണും ലിസ്റ്റണും അതിമനോഹരമായ നീക്കങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഇന്ത്യക്ക് രണ്ടാം ഗോൾ നേടാൻ കഴിഞ്ഞില്ല.
രണ്ടാം പകുതിയും ഇന്ത്യ അതിമനോഹരമായി തുടങ്ങി.മനോഹരമായ നീക്കങ്ങൾക്ക് ഒടുവിൽ ചേത്രി ഇന്ത്യയുടെ ലീഡ് ഉയർത്തി.തുടർന്നു ഇന്ത്യ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്കോർ ചെയ്യാനായില്ല. ഒടുവിൽ ഇന്ത്യക്ക് രണ്ട് ഗോളിന്റെ വിജയം.