in ,

ദക്ഷിണ ആഫ്രിക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരച്ചടി, ക്യാപ്റ്റൻ പരിക്കേറ്റ് സീരീസിൽ നിന്ന് പുറത്തായി..

വിരാട് കോഹ്‌ലിക്കും ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചതിനാൽ, ഇന്ത്യക്ക്‌ ഇപ്പോൾ ആദ്യ ചോയ്‌സ് ടോപ്പ് ത്രീ ഇല്ല. റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, വെങ്കിടേഷ് അയ്യർ എന്നിവരാണ് ഓപ്പണിംഗ് സ്ലോട്ടുകൾക്കുള്ള പ്രധാന ഓപ്‌ഷനുകൾ. ദീപക് ഹൂഡ, ശ്രേയസ് അയ്യർ എന്നിവരാണ് മറ്റ് പ്രധാന ടോപ്പ് ഓർഡർ ഓപ്ഷനുകൾ.

കെ എൽ രാഹുലും കുൽദീപ് യാദവും പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ നിന്ന് പുറത്തായി. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട രാഹുലിന് വലത് ഞരമ്പിന് പരിക്കേറ്റു.ആദ്യ കളി നടക്കുന്ന ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ലയിൽ നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ കുൽദീപിന്റെ വലതു കൈയ്യിൽ ഇടിക്കുകയായിരുന്നു.

രാഹുലിന്റെ അഭാവത്തിൽ, നിയുക്ത വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ടീമിനെ നയിക്കും.അടുത്തിടെ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ 2022 കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.പരിക്കേറ്റ കളിക്കാർക്ക് പകരക്കാരനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി സി സി ഐ സ്ഥിരീകരിച്ചു.

കൂടാതെ രാഹുലും കുൽദീപും ഇപ്പോൾ “NCA [ബെംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി] യിൽ റിപ്പോർട്ട് ചെയ്യും.അവിടെ മെഡിക്കൽ ടീം അവരെ ഭാവിയിലെ ചികിത്സയെക്കുറിച്ച് കൂടുതൽ വിലയിരുത്തി തീരുമാനിക്കും. ഇന്ത്യയുടെ സ്ഥിരം ഓൾ ഫോർമാറ്റ് ക്യാപ്റ്റനായ രോഹിതിന് ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചതിനെ തുടർന്നാണ് രാഹുലിനെ നായകനായി നിയമിച്ചത്.

വിരാട് കോഹ്‌ലിക്കും ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചതിനാൽ, ഇന്ത്യക്ക്‌ ഇപ്പോൾ ആദ്യ ചോയ്‌സ് ടോപ്പ് ത്രീ ഇല്ല. റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, വെങ്കിടേഷ് അയ്യർ എന്നിവരാണ് ഓപ്പണിംഗ് സ്ലോട്ടുകൾക്കുള്ള പ്രധാന ഓപ്‌ഷനുകൾ. ദീപക് ഹൂഡ, ശ്രേയസ് അയ്യർ എന്നിവരാണ് മറ്റ് പ്രധാന ടോപ്പ് ഓർഡർ ഓപ്ഷനുകൾ.

ബ്ലാസ്റ്റേഴ്‌സിൽ കളി പഠിച്ചു ഗോകുലത്തിന് ഒപ്പം ഐ ലീഗ് ജയിച്ച മലയാളി താരം ഹൈദരാബാദിലേക്ക്

ഏഷ്യ കപ്പ്‌ യോഗ്യത മത്സരങ്ങൾ ജയത്തോടെ തുടങ്ങി ഇന്ത്യ..