in ,

ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം, സഞ്ജു ആദ്യ ഇലവനിൽ എത്തിയേക്കും..

ഇരു ടീമുകളും മുതിർന്ന താരങ്ങൾ ഇല്ലാതെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.വിരാട് കോഹ്ലിക്കും റിഷബ് പന്തിനും ഇന്ത്യ വിശ്രമം നൽകിയപ്പോൾ ദീപക് ചാഹററിനും സൂര്യകുമാർ യാദവിനും പരിക്കേറ്റതിനാൽ പരമ്പര മുഴുവൻ നഷ്ടമാവും

ഇന്ത്യ ശ്രീ ലങ്ക ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം. സഞ്ജു ആദ്യ ഇലവനിൽ എത്തിയേക്കും.മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് ലക്ക്നൗവിൽ ആരംഭിക്കും.

ഇരു ടീമുകളും മുതിർന്ന താരങ്ങൾ ഇല്ലാതെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.വിരാട് കോഹ്ലിക്കും റിഷബ് പന്തിനും ഇന്ത്യ വിശ്രമം നൽകിയപ്പോൾ ദീപക് ചാഹററിനും സൂര്യകുമാർ യാദവിനും പരിക്കേറ്റതിനാൽ പരമ്പര മുഴുവൻ നഷ്ടമാവും. രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാകുമ്പോൾ സഞ്ജു സാംസൺ ആദ്യ ഇലവനിൽ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

മറുവശത്തു ശ്രീലങ്കയിലേക്ക് വന്നാൽ ശ്രീ ലങ്കയുടെ ഏറ്റവും മികച്ച താരം വാനിണ്ടു ഹസരംഗക്ക് പരമ്പരയിലെ എല്ലാം മത്സരങ്ങളും കോവിഡ് ബാധിച്ചതിനാൽ നഷ്ടമാകുമെന്ന വാർത്ത ലങ്കക്ക് ഏറ്റവും വലിയ തിരച്ചടിയാണ്. ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച കുശാൽ മെൻഡിസിന്റെയും മഹീഷ് തീക്ഷണയുടെ കാര്യവും സംശയത്തിലാണ്.

ഈ എസ് പി എൻ ക്രിക്ക് ഇൻഫോ പുറത്തു വിട്ട ഇരുടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഇന്ത്യ:1 ഇഷാൻ കിഷൻ, 2 റുതുരാജ് ഗെയ്‌ക്‌വാദ്, 3 സഞ്ജു സാംസൺ (Wk), 4 രോഹിത് ശർമ്മ, 5 ശ്രേയസ് അയ്യർ, 6 വെങ്കിടേഷ് അയ്യർ, 7 രവീന്ദ്ര ജഡേജ, 8 ഹർഷൽ പട്ടേൽ, 9 ഭുവനേശ്വർ കുമാർ, 10 യുസ്വേന്ദ്ര ചാഹൽ, 11 ജസ്പ്രീത് ബുംറ

ശ്രീലങ്ക: 1 ധനുഷ്‌ക ഗുണതിലക, 2 പാതും നിസ്‌സങ്ക, 3 ചരിത് അസലങ്ക, 4 ജനിത് ലിയാനഗെ, 5 ദിനേഷ് ചണ്ഡിമൽ (Wk.), 6 ദാസുൻ ഷനക, 7 ചാമിക കരുണരത്‌നെ, 8 ദുഷ്മന്ത ചമീര, 9 ജെഫ്രി വാൻഡേർസെ,10 ബിനുറ ഫെർനാടോ,11 പ്രവീൺ ജയവിക്രമ

ആന്റണി എലാങ്ക എല്ലാവരും മാതൃകയാക്കണ്ട താരമാണെന്ന് രാൾഫ് രാഗ്നിക്ക്…

ഹൈദരാബാദ് കോച്ചിനെ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ച് ഇവാൻ