ഹൈദരാബാദ് എഫ് സി യുടെ പരിശീലകനെ അവരുടെ ഡ്രെസ്സിങ് റൂമിലെത്തി അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിന് ശേഷമാണ് ഹൈദരാബാദ് എഫ് സി യുടെ ഡ്രെസ്സിങ് റൂമിൽ ഇവാൻ അഭിനന്ദനവുമായി എത്തിയത്.
ഹൈദരാബാദ് എഫ് സി പരിശീലകൻ മാനേലോ മാർക്‌സ് മികച്ച ഒരു പരിശീലകനാണ്. അതിലുപരി നല്ല ഒരു മനുഷ്യനാണ്.അദ്ദേഹം മികച്ച ഒരു പരിശീലകനാണെന്ന് ഈ സീസണിലും കഴിഞ്ഞ സീസനുകളിലുമായി തെളിയിക്കുകയാണ്.ഹൈദരാബാദ് ഈ സീസണിൽ മികച്ച കളിയാണ് പുറത്തെടുക്കുന്നത് .
മാനുഷികമായി ഒരു സ്പോർട്സ് താരം എന്നാ നിലയിലും ഹൈദരാബാദിനേയും പരിശീലകനെയും അഭിനന്ദിക്കേണ്ടതുണ്ട്. അവർ നേടിയ നേട്ടങ്ങളോട് ഒപ്പം അവർ ഇനിയും മുന്നേറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് ഹൈദരാബാദ് പരിശീലകൻ മാനേലോ മാർക്‌സിനെയും ഹൈദരാബാദ് ടീമിനെയും അഭിനന്ദിച്ച് പറഞ്ഞു വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു ഐ എസ് ൽ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു .17 മൽസരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.