in , ,

LOVELOVE

ഇന്ത്യ- ഓസീസ് രണ്ടാം ടെസ്റ്റ്; വജ്രായുധത്തെ ആദ്യ ഇലവനിലേക്കെത്തിക്കാൻ ഇന്ത്യൻ നീക്കം; സൂചന നൽകി ദ്രാവിഡ്

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാവും. നാഗ്പൂരിൽ നടന്ന ഒന്നാം ടെസ്റ്റിൽ വമ്പൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ ഇപ്പോൾ മുന്നിലാണ്. ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 132 റൺസിനുമായിരുന്നു ടീം ഇന്ത്യയുടെ വിജയം

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാവും. നാഗ്പൂരിൽ നടന്ന ഒന്നാം ടെസ്റ്റിൽ വമ്പൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ ഇപ്പോൾ മുന്നിലാണ്. ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 132 റൺസിനുമായിരുന്നു ടീം ഇന്ത്യയുടെ വിജയം.

നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ ആദ്യ ഇലവനിൽ മാറ്റം വരുമെന്ന സൂചനയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് നൽകുന്നത്. ആദ്യ ടെസ്റ്റിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാത്ത സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകൾ.

പരിക്കിനെത്തുടർന്ന് അയ്യർക്ക് ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. ശ്രേയസ് അയ്യർ രണ്ടാം ടെസ്റ്റ് കളിക്കാൻ ഫിറ്റ് ആണെങ്കിൽ നേരിട്ട് പ്ലേയിംഗ് ഇലവനിലേക്കെത്തുമെന്ന് ദ്രാവിഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷമാകും അയ്യറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അവൻ അഞ്ച് ദിന ടെസ്റ്റ് മത്സരത്തിന്റെ ഭാരം താങ്ങാൻ തയ്യാറാണെങ്കിൽ ഒരു സംശയവും വേണ്ട മുൻ കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അവൻ നേരിട്ട് പ്ലേയിംഗ് ഇലവനിലെത്തും.” ദ്രാവിഡ് പറഞ്ഞു.

രണ്ടാം ടെസ്റ്റിന് ഓസ്‌ട്രേലിയ 3 സ്പിന്നർമാരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സ്പിന്നിനെ മികച്ച രീതിയിൽ നേരിടുന്ന അയ്യർ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വജ്രായുധമായി തന്നെ മാറും.

സ്കലോണി അടുത്ത ലോകകപ്പിലും അർജന്റീനയുടെ പരിശീലകനാവും;

പുതിയ നിയമം ബ്ലാസ്റ്റേഴ്സിന് പണിയാണ്?മരണചുഴിയിൽ അകപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്..