in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

പുതിയ നിയമം ബ്ലാസ്റ്റേഴ്സിന് പണിയാണ്?മരണചുഴിയിൽ അകപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ്‌ ഉറപ്പിക്കാൻ ഇനി വെറും ഒരു പോയിന്റ് മതി. എന്നാൽ അത് അത്ര എളുപ്പമല്ല. കരുത്തന്മാരായ ഹൈദരാബാദിനേയും എടികെയെയുമാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ്‌ ഉറപ്പിക്കാൻ ഇനി വെറും ഒരു പോയിന്റ് മതി. എന്നാൽ അത് അത്ര എളുപ്പമല്ല. കരുത്തന്മാരായ ഹൈദരാബാദിനേയും എടികെയെയുമാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്.

അതിനുപ്പരി ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴ് മറ്റൊരു തിരിച്ചടിയുടെ വക്കിലാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപ്പെട്ട ആറ് താരങ്ങളാണ് നിലവിൽ സസ്പെന്ഷന്റെ വക്കിലുള്ളത്.

രാഹുൽ, ഇവാൻ കലിയുഷ്നി എന്നിവർക്ക് നിലവിൽ ആറ് യെല്ലോ കാർഡാണുള്ളത്. നിയമ പ്രകാരം 7 യെല്ലോ കാർഡായാൽ അടുത്ത മത്സരം സസ്പെന്ഷനായിരിക്കും. മറ്റ് താരങ്ങളായ ഗിൽ, നിഷു കുമാർ, ഖബ്ര, ജീക്സൺ എന്നിവർ ഇതോടകം മൂന്ന് യെല്ലോ കാർഡ് കണ്ട്കഴിഞ്ഞു. നിയമ പ്രകാരം നാല് യെല്ലോയായാൽ അടുത്ത മത്സരം സസ്പെന്ഷനായിരിക്കും.

എന്നാൽ ഏറ്റവും ഭയാനപ്പെടുത്തുന്ന കാര്യം എന്താണ് വെച്ചാൽ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ റൂൾ നമ്പർ എട്ട് പ്രകാരം പ്ലേഓഫിലും ഈ സസ്പെന്ഷന് ബാധകമാണ് എന്നതാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച് ബ്ലാസ്റ്റേഴ്‌സിന് ഇത് വമ്പൻ തിരിച്ചടിയാകും.

അതോടൊപ്പം ഇനി വരാൻ പോകുന്ന മത്സരങ്ങളിൽ ഇവരുടെ എല്ലാം സേവനം ബ്ലാസ്റ്റേഴ്സിന് അനിവാര്യം കൂടിയാണ്. എടികെയുമായുള്ള അടുത്ത മത്സരത്തിൽ സസ്പെന്ഷന് മൂല്ലം അഡ്രിയാൻ ലൂണ കളിക്കില്ല.

എന്നാൽ ഈ നിയങ്ങളൊന്നും സെമി ഫൈനലിൽ ബാധകമല്ല. എന്തിരുന്നാലും എഫ്സി ഗോവയോ ഒഡീഷ എഫ്സിയോ അടുത്ത മത്സരത്തിൽ പരാജയപ്പെട്ടാൽ കേരള ബ്ലാസ്റ്റേഴ്സ് ഏറെക്കുറെ പ്ലേഓഫ്‌ ഉറപ്പിക്കാം.

ഇന്ത്യ- ഓസീസ് രണ്ടാം ടെസ്റ്റ്; വജ്രായുധത്തെ ആദ്യ ഇലവനിലേക്കെത്തിക്കാൻ ഇന്ത്യൻ നീക്കം; സൂചന നൽകി ദ്രാവിഡ്

ചെന്നൈയിന്റെ വിജയത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരുവും കാത്തിരിക്കുന്നു..