in ,

ചെന്നൈയിന്റെ വിജയത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരുവും കാത്തിരിക്കുന്നു..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക്‌ 21-ലെ ഇന്നത്തെ മത്സരത്തിൽ ഫത്തോർദ സ്റ്റേഡിയത്തിൽ വെച്ച് എഫ്സി ഗോവ vs ചെന്നൈയിൻ എഫ്സിയെ നേരിടുമ്പോൾ ഐഎസ്എൽ ആരാധകർ വളരെയധികം ആകാംക്ഷയിലാണ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക്‌ 21-ലെ ഇന്നത്തെ മത്സരത്തിൽ ഫത്തോർദ സ്റ്റേഡിയത്തിൽ വെച്ച് എഫ്സി ഗോവ vs ചെന്നൈയിൻ എഫ്സിയെ നേരിടുമ്പോൾ ഐഎസ്എൽ ആരാധകർ വളരെയധികം ആകാംക്ഷയിലാണ്.

ലീഗ് മത്സരങ്ങൾ അവസാനിക്കാനിരിക്കെ കടുത്ത മത്സരം നേരിടുന്ന പ്ലേഓഫ് യോഗ്യതക്കുള്ള നാല് സ്ഥാനങ്ങളിൽ രണ്ട് ടീമുകളെ ചിലപ്പോൾ ഇന്ന് അറിയാൻ കഴിഞ്ഞേക്കും.

പ്ലേഓഫ് യോഗ്യത പ്രതീക്ഷ അവസാനിച്ച ചെന്നൈയിൻ എഫ്സി പോയന്റ് ടേബിളിൽ ആറാം സ്ഥാനക്കാരായ എഫ്സി ഗോവയെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഹോം ടീമായ ഗോവ ആഗ്രഹിക്കുന്നില്ല.

ഇന്നത്തെ മത്സരത്തിൽ എഫ്സി ഗോവ പരാജയപ്പെടുകയാണെങ്കിൽ 31 പോയന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു എഫ്സി ടീമുകൾ പ്ലേഓഫ് യോഗ്യത നേടും.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇതാ..

Possible Line-Ups

  • FC Goa (4-3-3)

Dheeraj Singh (GK); Seriton Fernandes, Anwar Ali, Aibanbha Dohling, Sanson Pereira; Hernan Santana, Lenny Rodrigues, Edu Bedia; Brandon Fernandes, Iker Guarrotxena, Noah Sadaoui

  • Chennaiyin FC (4-2-3-1)

Samik Mitra(GK); Edwin Vanspaul, Vafa Hakhanameshi, Gurmukh Singh, Aakash Sangwan; Anirudh Thapa, Julias Duker; Ninthoi Meetei, Rahim Ali, Abdenasser El Khayati; Petar Sliskovic

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

പുതിയ നിയമം ബ്ലാസ്റ്റേഴ്സിന് പണിയാണ്?മരണചുഴിയിൽ അകപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്..

സെമി ഉറപ്പിച്ച് ചാമ്പ്യൻമാർ, ബ്ലാസ്റ്റേഴ്‌സ് ഡെർബി വിജയിച്ച മാച്ച് വീക്ക്‌ വിവരങ്ങൾ..