സ്കോട്ലന്റിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ലോകകപ്പിലെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ കൊടുക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മികച്ച ബൗളിങ് പ്രകടനം ആണ് പുറത്തെടുത്തത്. 17.4 ഓവറിൽ സ്കോട്ലന്റിനെ 85 റൺസിന് പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു.
മൂന്ന് വീതം വിക്കറ്റുകളുമായി രവി ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് നേടി ബുംറയും സ്കോട്ലന്റ് ബാറ്റിങ് നിരയെ തകർത്തു. അഫ്ഗാനിസ്ഥാന്റെ നെറ്റ് റൺ റേറ്റ് മറികടക്കാൻ ഇന്ത്യക്ക് 7.1 ഓവറിൽ ഈ ലക്ഷ്യം മറികടക്കേണ്ടത് ഉണ്ടായിരുന്നു. എന്നാൽ ഓപണർമാരുടെ തകർപ്പൻ പ്രകടനം കാരണം ഇന്ത്യ 6.3 ഓവറിൽ കളി തീർത്തു.
ലോകേഷ് രാഹുൽ 19 പന്തിൽ നിന്ന് 50 നേടി പുറത്തായപ്പോൾ രോഹിത് ശർമ 16 പന്തിൽ 30 നേടി പുറത്തായി. ഒടുവിൽ സൂര്യ കുമാർ യാവദ് സിക്സർ നേടി കളി അവസാനിപ്പിച്ചു. ഈ വിജയത്തോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് വളരെ മികച്ചത് ആയി. നിലവിൽ +1.619 ആണ് ഇന്ത്യയുടെ റൺ റേറ്റ്. അഫ്ഗാന്റേത് +1.481 ആണ്.
മറ്റന്നാൾ നടക്കുന്ന അഫ്ഗാൻ – ന്യൂസിലാന്റ് മത്സരത്തിൽ അഫ്ഗാൻ വിജയിക്കുന്ന എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. ന്യൂസിലാന്റിന്റ് ജയിച്ചാൽ ന്യൂസിലാന്റ് നേരെ ക്വാളിഫൈ ചെയ്യും. മികച്ച വിജയം നേടിയാൽ അഫ്ഗാനും സാധ്യത നിലനിൽക്കുന്നുണ്ട്.
എന്നാലും ഏറ്റവും അവസാനത്തെ മത്സരത്തിൽ ആണ് ഇന്ത്യ നമീബിയയെ നേരിടുന്നത്. ന്യൂസിലാന്റിനെ ഏതെങ്കിലും വിധത്തിൽ അഫ്ഗാന് പരാജയപ്പെടുത്താൻ ആയൽ ഇന്ത്യക്ക് കണക്കുകൂട്ടലുകളോടെ തന്നെ നമീബിയയെ നേരിട്ട് സെമിയിലേക്ക് കടക്കാൻ കഴിയും.