in ,

ഓൾഡ് ട്രാഫോഡിൽ പെപ്പിനെ കാത്തുനിൽക്കുന്ന ഒലെയുടെ ചുണക്കുട്ടികൾ

മാഞ്ചസ്റ്റർ ഡെർബി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വൈരങ്ങളിൽ ഒന്ന്.ശനിയാഴ്ച 6 മണിക്ക് ഇരു ടീമുകളും ഓൾഡ് ട്രാഫോഡിൽ ഏറ്റുമുട്ടുകയാണ്. ഇരു ടീമുകളുടെയും സാധ്യത ടീമിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം

War in Manchester

മാഞ്ചസ്റ്റർ ഡെർബി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വൈരങ്ങളിൽ ഒന്ന്.ശനിയാഴ്ച 6 മണിക്ക് ഇരു ടീമുകളും ഓൾഡ് ട്രാഫോഡിൽ ഏറ്റുമുട്ടുകയാണ്. ഇരു ടീമുകളുടെയും സാധ്യത ടീമിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം

ഒലെ ടോട്ടനഹത്തിനെതിരെ വിജയകരമായി പരീക്ഷിച്ച 3-4-1-2 ഫോർമേഷൻ തന്നെയായിരിക്കും സിറ്റിക്കെതിരെയും നടപ്പിലാക്കുക.ഡി ഗിയ ക്ക് മുന്നിൽ 3 ഡിഫെൻഡർമാരെ വെച്ച് തന്നെയാകും യുണൈറ്റഡ് ഇറങ്ങുക. അറ്റ്ലാന്റക്ക് എതിരെ ഒള്ള മത്സരത്തിൽ പരിക്കേറ്റ വരാനെക്ക് പകരം അതെ മത്സരത്തിൽ തന്നെ അതിഗംഭീര പ്രകടനം പുറത്തെടുത്ത ബെയ്ലി ആദ്യ ഇലവനിലേക്ക് എത്തിയേക്കും.

War in Manchester

ഒപ്പം ക്യാപ്റ്റൻ മഗ്വൈരും ലിണ്ടേലോഫും കൂടിയാകുമ്പോൾ ഡിഫെൻസ് ശക്തം.ഇരു വിങ്ങുകളലായി വാൻ ബിസ്സക യും ലൂക്ക് ഷാ യും വിംഗ് ബാക്ക് റോളുകൾ വഹിക്കും. ഫ്രഡും മക്ടോമിനയും അടങ്ങുന്ന മാക് -ഫ്രഡ്‌ മധ്യനിരയയും കൂടി ചേരുമ്പോൾ യുണൈറ്റഡ് മദ്യനിര അതിശക്തം.യുണൈറ്റഡിൻറെ ഏറ്റവും വലിയ ആയുധം മുന്നേറ്റ നിര തന്നെയാണ്. കവാനിയും റൊണാൾഡോയും തന്നെയായിരക്കും മുന്നേറ്റനിരയിൽ..

ഇവർക്ക് പുറകിൽ ബ്രൂണോ ഫെർണാണ്ടസ് എന്ന പോർട്ടുഗസ് മാജിഷ്യൻ കൂടിയാകുമ്പോൾ എല്ലാം കൊണ്ടും ചെകുത്താന്മാർ അതിശക്തം . സഞ്ചോയും ഗ്രീൻവുഡും വാൻ ടി ബീക്കും അടങ്ങുന്ന ബെഞ്ച് കൂടിയാകുമ്പോൾ ഓൾഡ് ട്രാഫോർഡിൽ വിജയം കൊയ്യാൻ സിറ്റി വിയർക്കും.

ഇനി സിറ്റിയിലേക്ക് വന്നാൽ ഫെറാൻ ടോറസിന്റെ പരിക്ക് മാത്രമാണ് പെപ്പിന്റെ തലവേദന.ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 80 മിനിറ്റ് ന്ന് ശേഷം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട വാൾകർ ന്ന് പകരം നാഥൻ അക്കെ ടീമിലേക്ക് എത്തിയേക്കാം.

ചെകുത്താൻ കോട്ടയിലെ തകർപ്പൻ മത്സരത്തിന്നായി നമുക്ക് കാത്തിരിക്കാം.

ജഡേജയും രാഹുലും തകർത്തു, 7 ഓവറിൽ കളി തീർത്ത് ഇന്ത്യ- ഇനിയെല്ലാം അഫ്ഗാന്റെ കൈയ്യിൽ

ക്രിസ്റ്റ്യാനോ 75 വയസ്സിലും ഗോൾ നേടുമെന്ന് പെപ് ഗാർഡിയോള…