in

CryCry LOVELOVE OMGOMG AngryAngry LOLLOL

മെസ്സി, റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്തുവിട്ട് PSG…

എന്തായാലും ബോർഡക്സിനെ നേരിടാനൊരുങ്ങുന്ന മൗറിസിയോ പോചെട്ടിനോയുടെ PSG ക്ക് വിജയം നേടേണ്ടത് അത്യാവശ്യമാണ്, കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ നിരാശ സമനിലയുടെ ക്ഷീണത്തിൽ നിന്നും തിരിച്ചു വരാൻ തന്നെയാണ് PSG ബൂട്ടുകെട്ടുന്നത്. നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ പോലെയുള്ള സൂപ്പർ താരങ്ങൾ തന്നെയാണ് PSG യുടെ പ്രതീക്ഷ .

PSG Stars

ഇന്ത്യൻ സമയം നവംബർ 7-ന് പുലർച്ചെ നടക്കുന്ന ബോർഡക്സിനെതിരായ PSG-യുടെ ഫ്രഞ്ച് ലീഗ് മത്സരത്തിന് മുന്നോടിയായി ടീമിലെ താരങ്ങളുടെ മെഡിക്കൽ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് പാരിസ് സെന്റ് ജർമയിൻ.

ലയണൽ മെസ്സി, ലിയാൻഡ്രോ പരേഡെസ്, സെർജിയോ റാമോസ്, മാർക്കോ വെറാറ്റി, റഫിഞ്ഞ, പ്രെസ്‌നെൽ കിംപെംബെ എന്നിവരെക്കുറിച്ചുള്ള മെഡിക്കൽ അപ്ഡേറ്റ് ആണ് PSG ഒഫീഷ്യൽ ആയി നൽകിയിട്ടുള്ളത് . ( നവംബർ 5-ലെ മെഡിക്കൽ അപ്ഡേറ്റ് )

– കാൽമുട്ടിനും ഹാംസ്ട്രിംഗ് വേദനയ്ക്കും ലയണൽ മെസ്സി ഇന്ന് രാവിലെ ഊറിഡൂ പരിശീലന കേന്ദ്രത്തിൽ ചികിത്സ തുടർന്നു .

PSG Stars

– ലിയാൻഡ്രോ പരേഡസ് ഊറിഡൂ പരിശീലന കേന്ദ്രത്തിലെ പിച്ചിൽ തന്റെ കായിക പ്രവർത്തനങ്ങളും മറ്റും തുടരുന്നു.

– സെർജിയോ റാമോസ് അടുത്ത ആഴ്ച ടീമിനോപ്പം പരിശീലനത്തിൽ ചേരും .

– മാർക്കോ വെറാട്ടി ഇപ്പോഴും ചികിത്സ തുടരുകയാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പരിശീലനത്തിലേക്കുള്ള തിരിച്ചുവരവ് പ്ലാൻ ചെയ്തിട്ടുണ്ട്.

– വലത് ഇടുപ്പിലെ വേദനയ്ക്ക് റാഫിൻഹയ്ക്ക് 5 ദിവസത്തെ ചികിത്സയുണ്ടാകും.

– ഇടതു തുടയിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ പ്രെസ്നെൽ കിംപെംബെ അടുത്ത 10 ദിവസത്തേക്ക് ഊറിഡൂ പരിശീലന കേന്ദ്രത്തിൽ ചികിത്സയിൽ തുടരും.

എന്തായാലും ബോർഡക്സിനെ നേരിടാനൊരുങ്ങുന്ന മൗറിസിയോ പോചെട്ടിനോയുടെ PSG ക്ക് വിജയം നേടേണ്ടത് അത്യാവശ്യമാണ്, കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ നിരാശ സമനിലയുടെ ക്ഷീണത്തിൽ നിന്നും തിരിച്ചു വരാൻ തന്നെയാണ് PSG ബൂട്ടുകെട്ടുന്നത്. നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ പോലെയുള്ള സൂപ്പർ താരങ്ങൾ തന്നെയാണ് PSG യുടെ പ്രതീക്ഷ .

ക്രിസ്റ്റ്യാനോ, മെസ്സി, ബെക്കാം, നെയ്മർ എന്നിവർ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഉൾപ്പെടുന്നു…

ജഡേജയും രാഹുലും തകർത്തു, 7 ഓവറിൽ കളി തീർത്ത് ഇന്ത്യ- ഇനിയെല്ലാം അഫ്ഗാന്റെ കൈയ്യിൽ