ഇന്ത്യ -വിൻഡിസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ഒപ്പം എത്താൻ വിൻഡിസും ഇറങ്ങുമ്പോൾ മത്സരത്തിന് തീ പാറുമെന്ന് എന്നുറുപ്പ്. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1:30 മുതൽ അഹമ്മദാബാദിൽ ആരംഭിക്കും.
രാഹുലും അഗർവാളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു.ഐയരും ധവാനും പരിശീലനം ആരംഭിച്ചിട്ടുണ്ട്.രാഹുൽ തിരകെ എത്തിയാൽ സൂര്യകുമാർ യാഥവ്, ദീപക് ഹൂഡ എന്നിവരിൽ ഒരാൾ പുറത്തു പോയേക്കും.പക്ഷെ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഇഷൻ കിഷൻ പകരമാവും രാഹുൽ ടീമിലേക്ക് വരുക.
ഇന്ത്യയുടെ സാധ്യത ഇലവൻ :
1. രോഹിത് ശർമ,2. കെ ൽ രാഹുൽ,3. വിരാട് കോഹ്ലി,4.റിഷബ് പന്ത്,5. സൂര്യകുമാർ യാദവ്,6.ദീപക് ഹൂഡ,7.വാഷിങ്ടോൺ സുന്ദർ,8.ശർദുൽ താക്കുർ,9.മുഹമ്മദ് സിറാജ്,10. യൂസന്ദ്ര ചാഹാൽ,11.പ്രസിദ് കൃഷ്ണ
വിൻഡിസ് ടീമിലേക്ക് വരുകയാണേൽ ഹയ്ഡൻ വാൽഷ് ജൂനിയർക്ക് ഇന്ന് അവസരം ലഭിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വെസ്റ്റ് ഇൻഡീസിന്റെ സാധ്യത ഇലവൻ:
1.ഷായി ഹോപ്പ്,2. ബ്രാൻഡൺ കിങ്,3.ഡാരൻ ബ്രാവോ,4.ശമറഹ് ബ്രൂക്ക്സ്,5. നിക്കോളാസ് പൂരാൻ,6. കിറോണ് പൊള്ളറഡ്,7. ജെസൺ ഹോൾഡർ,8.ഫാബിയൻ അലൻ,9.അകീയൽ ഹോസ്സൈൻ,10. അലിസാരി ജോസഫ്,11.കേമാർ റോച്.
ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചിൽ ടോസ് ലഭിക്കുന്നവർ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.മത്സരം ഇന്ത്യൻ സമയം 1:30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും തത്സമയം സംപ്രേഷണം ഉണ്ടാകും.