സീനിയർ ടീമിന് പിന്നാലെ ഇന്ത്യയുടെ അണ്ടർ 23 ടീമിനും എട്ടിൻറെ പണി ആണ് കിട്ടിയിരിക്കുന്നത്. എ എഫ് സി കപ്പിനുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഇന്ത്യ കടുപ്പമേറിയ എതിരാളികൾക്ക് ഒപ്പം തന്നെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ പോരടിക്കാൻ പോകുന്നത്.
2022 ലെ ഏഷ്യൻ കപ്പ് അണ്ടർ 23 യോഗ്യതാ മത്സരങ്ങൾക്ക് ഇന്ത്യ E ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ആതിഥേയരായ യുഎഇയ്ക്ക് പുറമേ കരുത്തരായ ഒമാൻ, കിർഗിസ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യക്ക് E ഗ്രൂപ്പിൽ സ്ഥാനം.

യോഗ്യതാ റൗണ്ട് മത്സരങ്ങൾ 2021, അതായത് ഈ വർഷം ഒക്ടോബർ മാസം തന്നെ ആരംഭിക്കുന്നതാണ്. ഈ കടുപ്പമേറിയ ഗ്രൂപ്പിൽ നിന്നും മുന്നേറുക എന്നത് ഏറെക്കുറെ പ്രയാസമേറിയ കാര്യം തന്നെയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ യുവ ഇന്ത്യൻ താരങ്ങളുടെ സിരകളിൽ ഒരു പ്രത്യേക ഊർജം നിർത്തിയിട്ടുണ്ട് എന്നതാണ് നിലവിലുള്ള ഇന്ത്യൻ ടീമിന് ഏക പ്രതീക്ഷ. എന്നാൽ കരുത്തരായ എതിരാളികളെ ഗ്രൂപ്പ് ഘട്ടത്തിൽ മറികടന്ന് യോഗ്യത നേടുക എന്നത് തീരെ നിസ്സാരമല്ലാത്ത വളരെ പ്രയാസമേറിയ ഒരു കടമ്പ തന്നെയാണ്.
ഏതായാലും ഇന്ത്യയ്ക്ക് മുന്നേറുക എന്നത് വളരെ സരളമായ ഒരു സംഗതി അല്ല, വളരെ കടുത്ത വെല്ലുവിളികൾ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ടാൽ മാത്രമേ ഇന്ത്യയ്ക്ക് 2022ൽ നടക്കുന്ന ഏഷ്യൻ കപ്പ് അണ്ടർ 23 ടൂർണമെൻറ് ലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ.