ചരിത്രമുറങ്ങുന്ന വെംബ്ലിയിലെ പുൽപ്പടർപ്പിൽ യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിൽ നമ്മൾ ഏറ്റുമുട്ടുന്നത് മുൻപ് ഇംഗ്ലണ്ട് ടീമിന് നല്ല പ്രശംസയുമായി ഇറ്റാലിയൻ താരം ചില്ലയിനി.
ഇംഗ്ലണ്ടിന്റെ റിസർവ് ബഞ്ച് മാത്രം മതി യൂറോകപ്പ് വിജയിക്കാൻ കഴിയുന്ന ഒരു ടീമിനെ ഉണ്ടാക്കാൻ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്രയധികം പ്രതിഭ ധാരാളിത്തം ഉള്ള ഒരു ടീമാണ് ഇംഗ്ലണ്ട്. ശാരീരികമായും കളിക്കാരുടെ മികവുകൊണ്ടും സ്വന്തം ഗ്രൗണ്ട് ആണെന്നുള്ള അനുകൂല ഘടകവും വച്ചുനോക്കുമ്പോൾ ഇംഗ്ലണ്ട് യൂറോക്കപ്പിന് സാധ്യതയുള്ള ടീമുകളിൽ ഒന്നു കൂടി ആണെന്നും പറഞ്ഞു.
ഇംഗ്ലീഷ് ടീം യൂറോയുടെ ഫേവറേറ്റ്കളിൽ ഒന്നും തന്നെയായിരുന്നുവെന്ന കാര്യം മറക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ ഘടകങ്ങൾ കൊണ്ട് ഒന്നും ഇറ്റലിക്ക് ഇംഗ്ലണ്ടിനെ ഭയമൊന്നും ഇല്ല എന്ന് അദ്ദേഹം പറയുന്നു. ഇറ്റാലിയൻ ടീം യൂറോ കിരീടം ചൂടും എന്ന് തന്നെയാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്. അതിനു കാരണമായി അവർ പിന്തുടരുന്ന ചില അന്ധവിശ്വാസങ്ങളുടെ ബലം കൂടിയുണ്ട്.
അതുകൂടാതെ മത്സരത്തിന് മുമ്പ് എതിരാളികളെ മാനസികമായി തളർത്തുന്ന മൈൻഡ് ഗെയിമിൽ ഇറ്റാലിയൻ ആരാധകർ വളരെ നേരത്തെ തന്നെ ഇംഗ്ലണ്ടിനു മേൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിലെ വിവാദപരമായ പെനാൽറ്റിയും. ആരാധകരുടെ ലൈസർ ലൈറ്റ് പ്രയോഗങ്ങളും എല്ലാം എതിരാളികളെ പ്രകോപിപ്പിക്കാൻ ആയി വളരെ മികച്ച രീതിയിൽ തന്നെ ഇറ്റാലിയൻ ആരാധകർ പ്രയോഗിക്കുന്നുണ്ട്. എന്നാലും ഒരു പരിധി വരെ ഇംഗ്ലീഷുകാർക്ക് മേൽ സമ്മർദ്ദം ഏൽപ്പിക്കുന്നത് ഇറ്റലി വിജയിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.