in

അവൻ കുട്ടിയാണ് നെയ്മറിന്റെ വെല്ലുവിളിക്കുള്ള മെസ്സിയുടെ മറുപടി വൈറലാകുന്നു

Messi and Neymar

കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന ഫൈനലിൽ എത്തിയതിനുപിന്നാലെ ബ്രസീൽ താരം നെയ്മറിന് മറുപടിയുമായി ലയണൽ മെസ്സി. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുമുള്ള നെയ്മറിന്റെ വെല്ലുവിളി കലർന്ന പ്രസ്താവനക്ക് ആയിരുന്നു മെസ്സിയുടെ മറുപടി.

Image

അർജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിന്​ മുന്നോടിയായിട്ടായിരുന്നു​ നെയ്​മറിന്‍റെ പാതിതമാശ കലർന്ന വെല്ലുവിളി. ‘എനിക്ക് ഫൈനലിൽ​ അർജന്‍റീനയെ വേണം, ഞാൻ അവരോടൊപ്പമാണ്​. എനിക്ക്​ അവിടെ സുഹൃത്തുക്കളുണ്ട്​. പക്ഷേ ഫൈനൽ വിജയിക്കുന്നത്​ ബ്രസീലായിരിക്കും.

അതിന് ആണ് മെസ്സിയുടെ മറുപടി, “അവൻ നല്ല കുട്ടിയായത്​ കൊണ്ടാണ്​ അങ്ങനെ പറഞ്ഞത്​, പക്ഷേ ഫൈനലില്‍ എല്ലാവരും കളിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്‌ ഞാനും” മറുപടിയിലും മിതത്വം കൈവിടാത്ത മെസ്സിയുടെ മാസ്സ് കൂൾ മറുപടിക്ക് ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ആണ് വരുന്നത്.

2007 കോപ്പയിലാണ്​ അർജന്‍റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്​. അന്ന്​ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ ബ്രസീൽ വിജയിച്ചിരുന്നു. 2004ലെ കോപ അമേരിക്ക ഫൈനലിലും ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. മത്സരം 2-2ന് സമനില ആയതിനെ തുടർന്ന് 4-2ന് പെനാൽറ്റിയിലാണ് ബ്രസീൽ വിജയിച്ചത്.

ഇംഗ്ലണ്ടിന്റെ റിസർവ് ബഞ്ച് തന്നെ ധാരാളം യൂറോകപ്പ് വിജയിക്കാൻ; ഇറ്റാലിയൻ താരം

ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാകാത്തതിന്റെ കാരണം വ്യക്തമാക്കി വസീം ജാഫർ